School Established:1912 ---- E-mail :gupspallom1@gmail.com --- Contact No.0481-24 36 106 ( Smt.Sobhana T.P.,Headmistress: 9495712327) Govt.U.P.School Pallom/ Coordinates 9.5253° N, 76.5143° E Blog Designed And Created By :Johnson Daniel (Former HM) (2013-2022)
“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല”
~എം.കെ. ഗാന്ധി
Thursday, December 31, 2015
Tom and Jerry, 33 Episode - The Invisible Mouse (1947)
Tom and Jerry, 33 Episode - The Invisible Mouse (1947)
Wednesday, December 30, 2015
Monday, December 28, 2015
Friday, December 18, 2015
ക്രിസ്മസ് ആഘോഷം ഡിസംബർ 18 വെള്ളിയാഴ്ച 1.30 നു
പള്ളം ഗവ.യു.പി.സ്കൂളിലെ
ക്രിസ്മസ് ആഘോഷം
ഡിസംബർ 18 വെള്ളിയാഴ്ച 1.30 നു നടത്തപ്പെട്ടു.
Friday, December 11, 2015
Wednesday, December 9, 2015
Tuesday, December 8, 2015
2nd Term Examination Starts on 10.12.2015
രണ്ടാം ടേം പരീക്ഷ ഡിസംബർ 10 നു തുടങ്ങും.
രണ്ടാം ഘട്ടം പാഠപ്പുസ്തകങ്ങൾ മുഴുവനും വിതരണം ചെയ്തു.
രണ്ടാം ഘട്ടം പാഠപ്പുസ്തകങ്ങൾ മുഴുവനും വിതരണം ചെയ്തു.
Tuesday, December 1, 2015
ഇനി കൊതുകിനേ പിടിക്കാം
ഇനി കൊതുകിനേ പിടിക്കാം
ആവശ്യമുള്ള സാധനങ്ങള്
രണ്ടുലിറ്റര്‍ ബോട്ടില്,
അമ്പതു ഗ്രാം പഞ്ചസാര,
ഒരു ടേബിള് സ്പൂണ്‍ യീസ്റ്റ്,
മൂന്ന് ഗ്ലാസ് വെള്ളം.
ആവശ്യമുള്ള സാധനങ്ങള്
രണ്ടുലിറ്റര്‍ ബോട്ടില്,
അമ്പതു ഗ്രാം പഞ്ചസാര,
ഒരു ടേബിള് സ്പൂണ്‍ യീസ്റ്റ്,
മൂന്ന് ഗ്ലാസ് വെള്ളം.
ആദ്യമായി ഒരു പാത്രത്തില്‍ പഞ്ചസാര ഇട്ടു അടുപ്പില് വച്ച് ബ്രൌണ്‍
നിറമാകുന്നതുവരെ വറക്കുക ,അതിലേക്കു ഒരുഗ്ലാസ് വെള്ളം ഒഴിച്ച് പഞ്ചസാര
മുഴുവന്‍ അലിയുന്നത് വരെ ഇളക്കുക,അടുപ്പില്‍ നിന്നും വാങ്ങുക,ലായനിയിലെക്ക്
രണ്ടു ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് തണുപ്പിക്കുക,ഒരു സ്പൂണ് യീസ്റ്റ്
ലായനിയില് ചേര്ത്തിളക്കുക,ചിത്രത്തിലെ പോലെ കുപ്പി കട്ട് ചെയ്യുക,
കട്ട് ചെയ്ത ഭാഗം തലകീഴായി കുപ്പിക്കുള്ളിലേക്ക് ടൈറ്റായി ഇറക്കുക.വശങ്ങള് ലീക്ക് വരാത്ത വിധം സെല്ലോ ടേപ്പ് ഒട്ടിക്കുക,
(ചിത്രത്തില് കറുത്തനിരത്തില് കാണാം ) ലായനി കുപ്പിയിലേക്ക് ഒഴിക്കുക .കുപ്പി കുട്ടികള് കൈകാര്യം ചെയ്യാനാകാത്ത ഇടങ്ങളില് വയ്ക്കുക,ഈ ലായനി മണിക്കൂറുകള്ക്കകം കാര്ബണ് ഡയോക്സൈഡ് പുറപ്പെടുവിക്കാനാരംഭിക്കും ,കാര്ബണ്ഡൈ ഓക്സൈഡ്
ഗന്ധം മനുഷ്യ സാമീപ്യമെന്നു ധരിക്കുന്ന കൊതുകുകള് ഇടുങ്ങിയ കുപ്പിക്കഴുത്തിലൂടെ അകത്തേക്ക് കടന്നു ട്രാപ്പില് പെട്ട് നശിക്കും ഓരോ മാസം കൂടുമ്പോഴും ലായനി മാറ്റുന്നത് ഫലപ്രദമെന്നു കാണുന്നു. ഇതുപോലുള്ള കുപ്പികള് പലതുണ്ടാക്കി പരിസരങ്ങളില് വയ്ക്കുക. കൊതുകിനെ പാടേ തുരത്താം..
കടപ്പാട് - റോയ് കെ.ഗോപാൽ,കായംകുളം [ഫെയ്സ് ബുക്ക് സുഹൃത്ത് ]

ലോക എയിഡ്സ് ദിനം
ലോക എയിഡ്സ് ദിനം<<< അമർത്തൂ
ലോകമെമ്പാടും എല്ലാ വർഷവുംഎച്ഐവീ/എയിഡ്സ് (HIV /AIDS)
മഹാമാരിക്കെതിരേയുള്ള ബോധവൽക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ്
ഡിസംബർ ഒന്ന്. ഇത് ലോക എയിഡ്സ് ദിനമായി അറിയപ്പെടുന്നു.
A large red ribbon hangs between columns in the north portico of the White House for World AIDS Day, November 30, 2007
ലോക എയ്ഡ്സ് ദിനാചരണ വിഷയങ്ങൾ
1988 : ആശയവിനിമയം
1989 : യുവത്വം
1990 : സ്ത്രീകളും എയിഡ്സും
1991 : വെല്ലുവിളി പങ്കുവെയ്ക്കൽ
1992 : സമൂഹത്തിന്റെ പ്രതിബദ്ദത
1993 : പ്രവൃത്തി
1994 : എയിഡ്സും കുടുംബവും
1995 : പങ്കുവെയ്ക്കപ്പെട്ട അവകാശങ്ങളും, പങ്കുവെയ്ക്കപ്പെട്ട ഉത്തരവാദിത്വങ്ങളും
1996 : ഒരു ലോകം. ഒരു ആശ . 1997 : എയിഡ്സ് ഉള്ള ലോകത്ത് ജീവിക്കുന്ന കുട്ടികൾ
1998 : മാറ്റത്തിനുള്ള ശക്തി
1999 : കേൾക്കുക, പഠിക്കുക, ജീവിക്കുക: ലോക എയിഡ്സ് യജ്ഞം കുട്ടികളോടും ചെറുപ്പക്കാരോടുമൊപ്പം
2000 : എയിഡ്സ്: പുരുഷന്മാർ വ്യത്യാസം ഉണ്ടാക്കുന്നു
2001 : ഞാൻ ശ്രദ്ധാലുവാണ്, നിങ്ങളോ?
2002 : അപവാദവും വിവേചനവും
2003 : അപവാദവും വിവേചനവും
2004 : സ്ത്രീകൾ,പെൺകുട്ടികൾ,എച് ഐ വീയും എയിഡ്സും2005
2005 : എയിഡ്സ് തടയുക. വാഗ്ദാനങ്ങൾ പാലിക്കുക
2006 : എയിഡ്സ് തടയുക. വാഗ്ദാനങ്ങൾ പാലിക്കുക-ഉത്തരവാദിത്വം.
2007 : എയിഡ്സ് തടയുക. വാഗ്ദാനങ്ങൾ പാലിക്കുക-നേതൃത്വം
2008 : എയിഡ്സ് തടയുക. വാഗ്ദാനങ്ങൾ പാലിക്കുക-നയിക്കുക-ശാക്തീകരിക്കുക-നൽകുക.
2009 : സർവലൌകീക ലഭ്യതയും മനുഷ്യാവകാശങ്ങളും
2010 : സർവലൌകീക ലഭ്യതയും മനുഷ്യാവകാശങ്ങളും
2011 : പൂജ്യത്തിലേക്ക്
യുഎൻ എയിഡ്സ് പരിപാടിയുടെ പ്രധാന പങ്കാളികൾ
കേരളത്തിൽ കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സംഘം ( കേസാക്സ് -KSACS :Kerala State Aids Control Society ).
സ്കൂളിലെ ദിനാചരണം
ഇന്നത്തെ അസ്സംബ്ലിയിൽ സ്കൂൾ ലീഡർ അമിത സാജു തയ്യാറാക്കിയ ലേഖനം വായിച്ചു.ഹെഡ് മാസ്റ്റർ ശ്രീ.ജോണ്‍സണ്‍ ഡാനിയേൽ ലോക എയ്ഡ്സ് ദിനാചരണത്തെക്കുറിച്ച് ലഘു പ്രഭാഷണം നടത്തി.
ലക്ഷ്യങ്ങൾ
എയിഡ്സ് പകരുന്ന വഴികൾ , പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയിഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ. എയിഡ്സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബൺ അണിയുന്നത് .ചരിത്രം
ലോകാരോഗ്യ സംഘടനയിലെ ജെയിംസ് ഡബ്ലിയു.ബന്നും, തോമസ് നെട്ടരും ചേർന്ന് 1987 ലാണ് ഈ ആശയം മുന്നോട്ടു വച്ചത് . ഐക്യരാഷ്ട്രസഭയുടെ എയിഡ്സ് വിഭാഗം ( ഇപ്പോഴത്തെ ) മേധാവിയായിരുന്ന ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയും, 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയിഡ്സ് ദിനമാവുകയും ചെയ്തു. 1996ൽ ആരംഭിച്ച യുഎൻ എയിഡ്സ് (UNAIDS : Joint United Nations Programme on HIV/AIDS) ആണ് ലോക എയിഡ്സ് ദിന പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എയിഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ഒരു ദിവസത്തെ പ്രചാരണത്തിൽ ഒതുക്കാതെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന എയിഡ്സ്-വിരുദ്ധ-പ്രതിരോധ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആണ് യുഎൻ എയിഡ്സ് 1997 മുതൽ നടപ്പാക്കുന്നത്.യുഎൻ എയിഡ്സ് പരിപാടിയുടെ പ്രധാന പങ്കാളികൾ
- ലോകാരോഗ്യ സംഘടന (WHO )
- യു എൻ എച് സീ ആർ (UNHCR )
- യുനിസെഫ് (UNICEF )
- യു എൻ ഡീ പി (UNDP )
- യു എൻ എഫ് പീ എ (UNFPA )
- യുനെസ്കോ (UNESCO )
- ഐ എൽ ഓ (ILO )
- ഡബ്ലിയു എഫ് പീ (WFP )
- യു എൻ ഓ ഡി സീ (UNODC )
- ലോക ബാങ്ക്( വേൾഡ് ബാങ്ക്)
കേരളത്തിൽ കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സംഘം ( കേസാക്സ് -KSACS :Kerala State Aids Control Society ).
സ്കൂളിലെ ദിനാചരണം
ഇന്നത്തെ അസ്സംബ്ലിയിൽ സ്കൂൾ ലീഡർ അമിത സാജു തയ്യാറാക്കിയ ലേഖനം വായിച്ചു.ഹെഡ് മാസ്റ്റർ ശ്രീ.ജോണ്‍സണ്‍ ഡാനിയേൽ ലോക എയ്ഡ്സ് ദിനാചരണത്തെക്കുറിച്ച് ലഘു പ്രഭാഷണം നടത്തി.
Subscribe to:
Posts (Atom)
School Protection Committee 2021
Members