“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Sunday, August 13, 2017

നവീന ശിലായുഗം, അഥവാ നിയോലിത്തിക്ക് Old post Updated on 13/08/2016

നവീനശിലായുഗം


നവീന ശിലായുഗ ഉപകരണങ്ങളിൽ ചിലത് - വളകൾ, മഴുത്തലകൾ, ഉളികൾ, മിനുസപ്പെടുത്തുന്നതിനുള്ള ഉപകരണങ്ങൾ.


നവീന ശിലായുഗം, അഥവാ നിയോലിത്തിക്ക്(ഗ്രീക്ക് പദമായ νεολιθικός — നിയോലിഥിക്കോസ്, νέος നിയോസ്, "പുതിയത്" + λίθος ലിത്തോസ്, "കല്ല്") അല്ലെങ്കിൽ "പുതിയ" ശിലായുഗം, ഏകദേശം ക്രി.മു. 9500 മുതൽ, അതായത് ശിലായുഗത്തിന്റെ അവസാന ഘട്ടത്തിൽ മദ്ധ്യപൂർവ്വദേശത്തെമനുഷ്യസമൂഹത്തിൽ രൂപംപൂണ്ടുവന്ന, സാങ്കേതികജ്ഞാനവികാസത്തിന്റെ ഒരു പ്രത്യേക കാലഘട്ടമായിരുന്നു . ഹോളോസീൻ എപിപാലിയോലിത്തിക്ക് കാലഘട്ടങ്ങളുടെ അവസാനത്തെ തുടർന്നാണ് കൃഷിയുടെ തുടക്കത്തോടെ നവീനശിലായുഗ കാലഘട്ടം ആരംഭിക്കുന്നത്. കൃഷി "നവീനശിലായുഗ വിപ്ലവത്തിന്ന്" കാരണമായി. തുടർന്ന് വിവിധപ്രദേശങ്ങളിൽ ചെമ്പ് യുഗ (ചാൽക്കോലിത്തിക്ക്) , വെങ്കലയുഗ സംസ്കാരങ്ങളിലോ നേരിട്ട് അയോയുഗ സംസ്കാരത്തിലോ ലോഹ ഉപകരണങ്ങളുടെ ഉപയോഗം വ്യാപകമായതോടെ നവീനശിലായുഗം അവസാനിച്ചു.
ആദ്യകാലത്തെ നവീനശിലായുഗ കൃഷി വന്യവും ഗാർഹികവുമായ ചുരുങ്ങിയ എണ്ണം സസ്യമൃഗാദികളിൽ പരിമിതമായിരുനു. ഇവയിൽ എയ്ൻ‌കോർൺ ഗോതമ്പ്, മില്ലറ്റ്, സ്പെൽറ്റ് എന്നിവയും നായ, ആട്, ചെമ്മരിയാട് എന്നിവയെ വളർത്തുന്നതും ഉൾപ്പെട്ടു. ഏകദേശം ക്രി.മു. 8000-ഓടെ ഇതിൽ മെരുക്കിയ കാലികളും പന്നികളും, ഋതുക്കൾ അനുസരിച്ചോ സ്ഥിരമായോ താമസിക്കുന്ന ഇടങ്ങളും, മൺപാത്രങ്ങളുടെ ഉപയോഗവും ഉൾപ്പെട്ടു.നവീനശിലായുഗവുമായി ബന്ധപ്പെട്ട ഈ എല്ലാ സംസ്കാരിക ഘടകങ്ങളും എല്ലാ സ്ഥലങ്ങളിലും ഒരേ ക്രമത്തിലല്ല നിലവിൽ വന്നത്: പുരാതന സമീപപൂർവ്വ ദേശങ്ങളിലെ ആദ്യകാല കാർഷിക സമൂഹങ്ങൾ മൺപാത്രങ്ങൾ ഉപയോഗിച്ചില്ല, ചരിത്രാതീത ബ്രിട്ടണിൽ സസ്യങ്ങൾ ഏത് അളവുവരെ വളർത്തിയിരുന്നു എന്നോ സ്ഥിരമായി ഒരു സ്ഥലത്ത് പാർക്കുന്ന സമൂഹങ്ങൾ നിലനിന്നിരുന്നു എന്നോ വ്യക്തമല്ല. ആഫ്രിക്ക, തെക്കേ ഏഷ്യ, തെക്കുകിഴക്കേ ഏഷ്യ, തുടങ്ങിയ ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ, വേർപെട്ട ഗാർഹീകരണ പ്രവർത്തനങ്ങളുടെ ഭലമായി അവയുടേതായ വ്യത്യസ്ത നവീനശിലായുഗ സംസ്കാരങ്ങൾ ഉരുത്തിരിഞ്ഞു. ഇവ യൂറോപ്പിലെയും തെക്കുപടിഞ്ഞാറേ ഏഷ്യയിലെയും നവീനശിലായുഗ സംസ്കാരങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു. ആദ്യകാല ജാപ്പനീസ് സമൂഹങ്ങൾ കൃഷി വികസിപ്പിക്കുന്നതിനു മുന്നേ തന്നെ മൺപാത്രങ്ങൾ ഉപയോഗിച്ചിരുന്നു.
ഏകദേശം ക്രി.മു. 9500-ൽ നവീനശിലായുഗ സംസ്കാരം ലവാന്തിൽ (ജറീക്കോ, ഇന്നത്തെ വെസ്റ്റ് ബാങ്ക്) നിലവിൽ വന്നു. ഇത് ഈ പ്രദേശത്തിലെ എപ്പിപാലിയോലിഥിക് നാറ്റുഫിയൻ സംസ്കാരത്തിൽ നിന്നും നേരിട്ട് ഉരുത്തിരിഞ്ഞതാണ് - ഇവിടത്തെ ജനങ്ങൾ കാട്ടു ധാന്യങ്ങൾ ഉപയോഗിക്കാൻ ആരംഭിച്ചത് പിന്നാലെ കൃഷിയിലേയ്ക്ക് പരിണമിക്കുകയായിരുന്നു. ഇതുകൊണ്ടുതന്നെ നാറ്റുഫിയരെ "പ്രോട്ടോ-നിയോലിഥിക്" (ക്രി.മു. 12,500 - ക്രി.മു. 9500, അല്ലെങ്കിൽ ക്രി.മു. 12,000 - ക്രി.മു. 9500 ) എന്നു വിളിക്കാം. നാറ്റുഫിയർ ഭക്ഷണത്തിനായി കാട്ടുധാന്യങ്ങളെ ആശ്രയിച്ചുതുടങ്ങിയതോടെ അവർക്കിടയിൽ ഒരു രണ്ടാം ജീവിതരീതി ഉടലെടുത്തു, യങ്ങർ ഡ്രയാസുമായി (നവ ഡ്രയാസ്, അഥവാ വലിയ ശൈത്യം) ബന്ധപ്പെട്ട കാലാവസ്ഥാ മാറ്റങ്ങൾ ഇവരെ കൃഷിരീതികൾ വികസിപ്പിക്കുന്നതിലേയ്ക്ക് നിർബന്ധിതരാക്കി എന്ന് വിശ്വസിക്കുന്നു. ക്രി.മു. 9500-9000 ആയപ്പൊഴേയ്ക്കും ലവാന്തിൽ കർഷക സമൂഹങ്ങൾ രൂപം കൊള്ളുകയും, ഇവ ഏഷ്യാ മൈനർ, വടക്കേ ആഫ്രിക്ക, വടക്കൻ മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളിലേയ്ക്ക് വ്യാപിക്കുകയും ചെയ്തു.
ഒന്നിൽക്കൂടുതൽ മനുഷ്യ വർഗ്ഗങ്ങൾ നിലനിന്ന പ്രാചീന ശിലായുഗത്തിൽ നിന്നും വിഭിന്നമായി, നവീനശിലായുഗത്തിലേയ്ക്ക് ഒരേയൊരു മനുഷ്യ വർഗ്ഗമേ (ഹോമോ സാപിയൻസ് സാപിയൻസ്) എത്തിയുള്ളൂ.


No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS