നിങ്ങള്‍ പലസ്ഥലങ്ങളിലും യാത്ര പോയിട്ടുണ്ടാവും, എന്നാല്‍ ആസ്ഥലങ്ങളൊന്നും
ലക്ഷദ്വീപ് പോലെയല്ല. ലക്ഷദ്വീപ് എന്ന 36 ദ്വീപുകളുടെ സമൂഹത്തിലേക്ക്
നിങ്ങള്‍ യാത്ര തിരിക്കുമ്പോള്‍. നിങ്ങളുടെ മനസില്‍ സൂക്ഷിക്കേണ്ട നിരവധി
കാര്യങ്ങളുണ്ട്. ലക്ഷ ദ്വീപിലേക്ക് യാത്ര ആരംഭിക്കുന്നത് മുതല്‍ അവിടെ
നിന്ന് തിരിച്ച് വരുന്നത് വരെ നിങ്ങള്‍ ചില നിയമങ്ങള്‍ അനുസരിച്ചേ മതിയാകു.
ലക്ഷദ്വീപിലേക്ക് യാത്രയ്ക്ക് പോകുമ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ
ചില കാര്യങ്ങള്‍ നമുക്ക് മനസിലാക്കാം .
ചെയ്യേണ്ടവ
ചെയ്യേണ്ടവ
1) ലക്ഷദ്വീപിലേക്ക് യാത്രപോകുമ്പോള്‍ മുന്‍കൂട്ടി യാത്ര
ബുക്കുചേയ്യേണ്ടതുണ്ട്. കാരണം ലക്ഷദ്വീപില്‍ ഒരു ദിവസം എത്തുന്ന
സഞ്ചാരികളുടെ എണ്ണത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2) പ്രധാനദ്വീപുകളില്‍ ഒഴിച്ച് മറ്റ് ദ്വീപുകളില്‍ അധികം കടകളൊന്നും
കാണാന്‍ കഴിയില്ല. അതിനാല്‍ മറ്റു ദ്വീപികളിലേക്ക് സഞ്ചരിക്കുമ്പോള്‍
ആവശ്യമുള്ള സാധനങ്ങള്‍ കൈയ്യില്‍ കരുതണം.
3) യാത്രയില്‍ ഉടനീളം സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് നാച്വര്‍ ടൂറിസം ആന്റ്
സ്‌പോര്‍ട്‌സ് (SPORTS) പ്രതിനിധികളുടെ സഹായം സ്വീകരിക്കാന്‍ മടിക്കരുത്.
ചെയ്യരുതാത്തവ
1) പവിഴപുറ്റുകള്‍ ഉള്ള സ്ഥലത്ത് സഞ്ചരിക്കുമ്പോള്‍ അവ പറിച്ചെടുക്കാന്‍
ശ്രമിക്കുന്നത് കുറ്റകരമാണ്. പവിഴപുറ്റുകള്‍ അടര്‍ത്തിമാറ്റുന്നത്
ആവസവ്യസ്ഥയെ താളം തെറ്റിക്കും.
2) നിരോധിക്കപ്പെട്ട മരുന്നുകളും മയക്കുമരുന്നുകളും കൊണ്ട് ചെല്ലുന്നത്
ശിക്ഷാര്‍ഹമാണ്.
3) ലക്ഷദ്വീപില്‍ മദ്യം അനുവദനീയമല്ല.
4) നഗ്‌നത പ്രദര്‍ശിപ്പിച്ച് കുളിക്കുന്നതോ സര്യസ്‌നാനം നടത്തുന്നതോ
അനുവദനീയമല്ല.
5) പ്രാദേശിക ജനങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്ത പ്രവര്‍ത്തികളില്‍
ഏര്‍പ്പെടുന്നത് ശിക്ഷാര്‍ഹമാണ്.
അനുമതി
ഇന്ത്യക്കാരന്‍ ആണെങ്കിലും വിദേശിയാണെങ്കിലും ലക്ഷദ്വീപില്‍ വിനോദസഞ്ചാരം
നടത്തുമ്പോള്‍ നിങ്ങള്‍ മുന്‍കൂട്ടി അനുവാദം വാങ്ങിയിരിക്കണം.
അനുവാദത്തിനായി നിങ്ങളുടെ ശരിയായ വിവരം നല്‍കണം.
ഇന്ത്യക്കാര്‍ക്ക് അഗത്തി, ബംഗാരം, കടമത്ത്, കവരത്തി, കല്‍പ്പേനി,
മിനിക്കോയ് എന്നീ ദ്വീപുകളില്‍ സന്ദര്‍ശനം നടത്താം. എന്നാല്‍
വിദേശികള്‍ക്ക് അഗത്തി, ബംഗാരം, കടമത്ത് എന്നിവിടങ്ങളില്‍ മാത്രമേ
സഞ്ചരിക്കാന്‍ അനുവാദമുള്ളു.
ഭക്ഷണ പാനീയങ്ങള്‍
കേരളത്തില്‍ ലഭിക്കുന്നത് പോലുള്ള ഭക്ഷണങ്ങള്‍ ലക്ഷദ്വീപിലും ലഭിക്കും.
ധാരാളം തെങ്ങുകള്‍ ഉള്ളതിനാല്‍ തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിച്ചുള്ള
ഭക്ഷണങ്ങളാണ് കൂടുതലും.
യാത്രയ്ക്ക് നല്ല സമയം
ഒക്ടോബര്‍ ഡിസംബര്‍ മാസമാണ് ലക്ഷദ്വീപ് യാത്രയ്ക്ക് നല്ല സമയം. ഈ സമയം
കാലവസ്ഥ സുന്ദരമായിരിക്കും. ഫെബ്രുവരി കഴിഞ്ഞാണ് യാത്രയെങ്കില്‍ ഒരല്‍പ്പം
ചൂടും കുമിര്‍ച്ചയുമൊക്കെ പ്രതീക്ഷിക്കാം.
ലക്ഷദ്വീപിലെ പ്രധാന ദ്വീപുകള്‍ പരിചയപ്പെടാം.(തുടരും..)
ലക്ഷദ്വീപ്
ലക്ഷദ്വീപ്<<<< ഈ ലിങ്കിൽ അമർത്തൂ
ലക്ഷദ്വീപ് ލަކްޝަދީބު Laccadives |
||
---|---|---|
— കേന്ദ്രഭരണപ്രദേശം — | ||
|
||
നിർദേശാങ്കം: 10.57°N 72.63°ECoordinates: 10.57°N 72.63°E | ||
രാജ്യം | ഇന്ത്യ | |
പ്രദേശങ്ങൾ | ദക്ഷിണേന്ത്യ | |
രൂപീകരിച്ചത് | 1 നവംബർ 1956 | |
തലസ്ഥാനം | കവരത്തി | |
സർക്കാർ | ||
• അഡ്മിനിസ്ട്രേറ്റർ | എച്ച്. രാജേഷ് പ്രസാദ് ഐ.എ.എസ്. | |
വിസ്തീർണ്ണം | ||
• Total | 32 km2(12 sq mi) | |
Area rank | 7 | |
ജനസംഖ്യ(2011 സെൻസസ്) | ||
• Total | 64,473 | |
• Density | 2/km2(5/sq mi) | |
ഭാഷകൾ | ||
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ്, ജസരി [1] മഹൽ (ദിവെഹി)-മിനിക്കോയ് ദ്വീപിൽ സംസാരിക്കുന്നു. |
|
വംശീയത | ||
• വംശീയ വിഭാഗങ്ങൾ | ≈84.33% മലയാളികൾ ≈15.67% മഹലുകൾ |
|
• സ്ഥിതിവിവരക്കണക്ക് ശേഖരിച്ച വർഷം | ||
സമയ മേഖല | IST (UTC+5:30) | |
ISO 3166 code | IN-LD | |
ജില്ലകളുടെ എണ്ണം | 1 | |
വലിയ നഗരം | ആന്ത്രോത്ത് | |
HDI | 0.796 |
|
HDI Year | 2005 | |
HDI Category | high | |
വെബ്സൈറ്റ് | www.lakshadweep.gov.in |
കേരളത്തിലെ ജനങ്ങളുമായി വംശീയ സാദൃശ്യമുള്ളവരാണ് ലക്ഷദ്വീപ് നിവാസികൾ. ഇന്ത്യൻ-അറബി സങ്കരവംശമാണ് ദ്വീപ് നിവാസികളെന്നും അഭിപ്രായമുണ്ട്. മലയാളമാണ് ദ്വീപിന്റെ ഔദ്യോഗിക ഭാഷ. എന്നാൽ മിനിക്കോയി ദ്വീപിൽ മാത്രം സമീപ രാജ്യമായ മാലിദ്വീപിലെ ഭാഷകളുമായി സാമ്യമുള്ള മഹൽ ഭാഷയാണു സംസാരിക്കപ്പെടുന്നത്. മിനിക്കോയി ദ്വീപിന് സാംസ്കാരികമായി ലക്ഷ്ദ്വീപിനേക്കാൾ മാലിദ്വീപിനോടാണ് സാമ്യം. 9o ചാനൽ മിനിക്കോയി ദ്വീപിനെ മറ്റു ദ്വീപുകളിൽ നിന്നും വേർത്തിരിക്കുന്നു. തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ഇസ്ലാമത വിശ്വാസികളായ പട്ടിക വർഗക്കാരാണ്.. മറ്റു പത്തു ശതമാനം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലിക്കായി എത്തിയിട്ടുള്ള വിവിധ മതസ്തർ ആണ് . 2011 ലെ കണക്കെടുപ്പ് പ്രകാരം ദ്വീപിലെ ജനസംഖ്യ 66,000 ആണ്.
ചരിത്രം
എ.ഡി.ആറാം നൂറ്റാണ്ടിൽ ബുദ്ധ മതക്കാർ ഇവിടെ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. എട്ടാം നൂറ്റണ്ടിൽ മുസ്ലിം സ്വാധീനത്തിലായി. പോർചുഗീസുകാർ മേയ് 1498ൽ ഇവിടെ ഒരു കോട്ട സ്ഥാപിച്ചു.പക്ഷേ നാട്ടുകാർ അവരെ ഒഴിപ്പിച്ചു. 1787ൽ അമിൻദിവി ദ്വീപുകൾ(അമിനി, കദ്മത്, കിൽതാൻ, ചെത്തിലാത് & ബിത്ര) ടിപ്പു സുൽത്താന്റെ ആധിപത്യത്തിൻ കീഴിലായി. മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനു ശേഷം ടിപ്പു സുൽത്താന്റെ ഭരണം അവസാനിച്ചു. പതിനാറാം നൂറ്റാണ്ടിൽ ദ്വീപുകാർ പോർട്ടുഗീസുകാരുടെ ആധിപത്യം തടയാൻ ചിറക്കൽ രാജായെ (കണ്ണൂർ) സമീപിച്ചു.കാർഷികം
തേങ്ങയാണ് ദ്വീപുകളിലെ പ്രധാന കാർഷികോല്പന്നം. 2,598 ഹെക്ടർ നിലത്ത് തെങ്ങുകൃഷിയുണ്ട്, പ്രതി ഹെക്ടറിൽ നിന്നും 22,310 തേങ്ങ ലഭിക്കുന്നു.ദ്വീപുകൾ, ശൈലസേതു, തീരങ്ങൾ
ഔദ്യോഗികമായി ലക്ഷദ്വീപിൽ 12 പവിഴപുറ്റുകളും, 3 ശൈലസേതുകളും, 5 തീരങ്ങളും ഉൾക്കൊള്ളുന്നതാണ്, ഇതിലെല്ലാം കൂടി ആകെ 36 ദ്വീപുകളും തുരുത്തുകളും ഉണ്ട്. ശൈലസേതുക്കളും പവിഴപുറ്റുകൾ തന്നെയാണെങ്കിലും ചെറിയ ഭാഗം മാത്രം ജലനിരപ്പിനു വെളിയിൽ ആയവയാണ്. തീരങ്ങൾ വെള്ളത്തിനടിയിലുള്ള പവിഴപുറ്റുകളാണ്.- ദ്വീപുകൾ
ജനവാസമില്ലാത്തവ:- കൽപ്പിട്ടി, തിണ്ണകര, ചെറിയ പരളി, വലിയ പരളി, പക്ഷിപ്പിട്ടി(പക്ഷി സങ്കേതം), സുഹേലി വലിയ കര, സുഹേലി ചെറിയ കര, തിലാക്കം, കോടിത്തല, ചെറിയ പിട്ടി, വലിയ പിട്ടി, ചെറിയം, വിരിംഗിലി, വലിയ പാണി, ചെറിയ പാണി(സബ് മെർജ്ട്)
Read more at: http://malayalam.nativeplanet.com/travel-guide/lakshadweep-travel-guide-tourism-information-000264.html