“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, May 30, 2014

ഉപ ജില്ലാപ്രവേശനോത്സവം


REPORT (Link)

ഉപജില്ലാപ്രവേശനോത്സവം  നമ്മുടെ സ്കൂളിൽ...!

ചരിത്രത്തിലാദ്യമായി  കോട്ടയം ഈസ്റ്റ് ഉപ ജില്ലാപ്രവേശനോത്സവം ഈ  ജൂണ്‍ 2തിങ്കളാഴ്ച 10 നു പള്ളം ഗവ.യു.പി.സ്കൂളിൽ നടത്തപ്പെട്ടു !
വർണ്ണാഭമായ വിളംബര ഘോഷയാത്രയോടെ  ആരംഭിച്ച  ആഘോഷത്തിൽ പുതിയ കുട്ടികളും അണിചേർന്നു . 
 
തുടർന്ന്  നടന്ന സമ്മേളനം നഗരസഭാ അദ്ധ്യക്ഷൻ ശ്രീ.എം.പി.സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു .

സ്കൂൾ മാനെജ്മെന്റ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.സി.ബിലു  സ്വാഗതം ആശംസിച്ചു.

കോട്ടയം മുനിസിപ്പൽ  കൌണ്‍സിലർ അഡ്വ.ടിനോ കെ.തോമസ്‌ അദ്ധ്യക്ഷപ്രസംഗം ചെയ്യുന്നു. 

കോട്ടയം ഈസ്റ്റ് ഉപ ജില്ലാപ്രവേശനോത്സവം നഗരസഭാ അദ്ധ്യക്ഷൻ ശ്രീ.എം.പി.സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു  .


 ശ്രീമതി.രാജം സി.നായർ (മുനിസിപ്പൽ വൈസ് ചെയര് പെഴ്സൻ) പ്രഭാഷണം ചെയ്യുന്നു.
 ജോണ്‍സണ്‍ ഡാനിയേൽ (ഹെഡ് മാസ്റ്റർ ) 
സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു.
 ശ്രീ.എ.കെ.ദാമോദരൻ (എ.ഇ.ഓ.,കോട്ടയം ഈസ്റ്റ് ) 
മുഖ്യപ്രഭാഷണം നിർവഹിച്ചു.
 ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൂടിയായ ശ്രീ.പി.വി.പുഷ്പൻ (സബ് ഇൻസ്പെക്ടർ,ചിങ്ങവനം) ആശംസാപ്രസംഗം ചെയ്യുന്നു.
 ശ്രീമതി.ശ്രീജ അനീഷ്‌ (മുനിസിപ്പൽ കൌണ്‍സിലർ) 
പ്രഭാഷണം ചെയ്യുന്നു.
 ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി കൂടിയായ ശ്രീ.ടി.ശശി (Rtd.ADM) പ്രഭാഷണം ചെയ്യുന്നു 

 പുതിയ ബി.പി.ഓ.ആയി ചാർജെടുത്ത ശ്രീമതി.ആശാലത ടീച്ചർ പ്രഭാഷണം നടത്തുന്നു.

ശ്രീമതി.ആശാലത ടീച്ചർ കൈപ്പുസ്തകത്തിന്റെ ഒരു കോപ്പി ഹെഡ് മാസ്റ്റർക്ക്  നല്കിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു.
 
 ശ്രീ.എ.കെ.ദാമോദരൻ (എ.ഇ.ഓ.,കോട്ടയം ഈസ്റ്റ് )
 പഠന കിറ്റ്‌ നല്കുന്നു.
  പഠന കിറ്റ്‌ നല്കുന്നു.
  പഠന കിറ്റ്‌ നല്കുന്നു.
 പഠന കിറ്റ്‌ നല്കുന്നു.


സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി.കെ.എസ് .രമാദേവി കൃതജ്ഞത രേഖപ്പെടുത്തി.

 എല്ലാവർക്കും  ലഡ്ഡു നല്കുന്നു.
 തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.സദ്യയിൽ കുട്ടികളോടൊപ്പം മാതാപിതാക്കളും പങ്കെടുത്തു. പി.റ്റി.എ അംഗങ്ങൾ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു ചെയ്തു.  


 

Friday, May 9, 2014

അദ്ധ്യാപകപരിശീലനം മൂന്നാം ദിവസം
 ലഘു നാടകത്തിലെ ചില രംഗങ്ങൾ 








Wednesday, May 7, 2014

അദ്ധ്യാപക പരിശീലനം രണ്ടാം ദിവസം
അത്യുത്സാഹത്തോടെയാണ് ഇന്ന് അദ്ധ്യാപകർ പരിശീലനത്തിനായി ക്ളാസ്സുകളിൽ എത്തിയത്.
അവർ ആത്മപരിശോധന ഇന്നലെത്തന്നെ ചെയ്തു കഴിഞ്ഞിരിക്കുന്നു!
ഇടവേളകളിലും ഗ്രൂപ്പ് ചർച്ച നയിച്ചുകൊണ്ട് നടന്നു നീങ്ങുന്നത്‌ രസകരമായ കാഴ്ചതന്നെ!
സമൂലമായ മാറ്റത്തെ ഉൾക്കൊള്ളാൻ അവർ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.
ഐടി ഉപകരണങ്ങൾ ശരിയായി പ്രവർത്തിപ്പിക്കാനുള്ള പരിശീലനം കൂടി RP മാർക്ക് നൽകേണ്ടതാണ്.ഇതോടൊപ്പം മേലധികാരികളുടെ അപ്രതീക്ഷിത സന്ദർശനവും പരിശോധനയും ഓരോ ദിവസവും നിർബന്ധമായും ഉണ്ടായാൽ നന്ന്.

Tuesday, May 6, 2014

അവധിക്കാല അദ്ധ്യാപകപരിശീലനം
കോട്ടയം :അവധിക്കാല അദ്ധ്യാപക പരിശീലനം ഇന്ന് കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ഉപ ജില്ലയിലും ആരംഭിച്ചു.
LP വിഭാഗം പരിശീലനം ടൌണ്‍ LP സ്കൂളിലും UP ഗണിതം Govt.TTI ലും UP സോഷ്യൽ സയൻസ് BRC ലും UP ഇംഗ്ലീഷ്,മലയാളം,സയൻസ്,ഹിന്ദി എന്നീ വിഷയങ്ങളുടെ പരിശീലനം നാട്ടകം GHS ലുമാണ്. 
പുതുക്കിയ കരിക്കുലം,പുതിയ പാഠപ്പുസ്തകങ്ങൾ, സമീപനത്തിലെ മെച്ചപ്പെടുത്തൽ, പുതിയ ഉൾപ്പെടുത്തലുകൾ എന്നിവയെ ആണ് ഈ പരിശീലനത്തിൽ ബന്ധപ്പെടുത്തിയിരിക്കുന്നത്.2014 മെയ്‌ 6 മുതൽ 17 വരെയാണ് പരിശീലനം.UP വിഭാഗത്തിന് ആദ്യത്തെ 5 ദിവസത്തെ പരിശീലനം മാത്രമേയുള്ളൂ .LP ക്ക് 5 ദിവസം വീതം രണ്ടു ബാച്ച് പരിശീലനം ലഭിക്കും.

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS