“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, January 24, 2020

Friday, January 17, 2020

ഗണിതോത്സവം

ഗണിതോത്സവം 
നാട്ടകം ഗവ.ഹൈ സ്‌കൂളിൽ കോട്ടയം ഈസ്റ്റ് ബി ആർ സി യുടെ ചുമതലയിൽ 17,18,20 തീയതികളിൽ നടത്തുന്ന ഗണിതോത്സവത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും അയന വി., ആഷ്‌ന  ബെൻസി, കൃഷ്‌ണേന്ദു കെ എസ്സ് ., അതുൽനാഥ് , വിദു മോഹൻ എന്നീ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.


 കുട്ടികൾ പഠന പ്രവർത്തനത്തിൽ 
 

  നമ്മുടെ സുബി ടീച്ചർ ക്‌ളാസ് നയിക്കുന്നു.

ഇന്ന് സ്‌കൂൾ ഇൻസ്‌പെക്ഷൻ

ഇന്ന് സ്‌കൂൾ ഇൻസ്‌പെക്ഷൻ 
കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ എ ഇ ഓ യുടെ സ്‌കൂൾ സന്ദർശനം മുൻ നിശ്ചയപ്രകാരം ഇന്ന് നടത്തപ്പെട്ടു. സ്‌കൂളും പരിസരവും ക്‌ളാസ്സിലെ ബോധനവും കുട്ടികളുടെ പഠനനിലവാരവും രേഖകളും പരിശോധനയ്ക്കു വിധേയമാക്കി.

Friday, January 3, 2020

നമ്മുടെ സ്വന്തം ഫുട്ബാൾ ടീം ....
സ്വർണക്കപ്പ് നേടി.
പരിശീലകനായ ശ്രീ.അതുൽ പി.കെ. സാറാണ് കുട്ടികൾക്ക് ഫുട്ബോൾ കളിയുടെ പരിശീലനം നൽകിയത്.
ഗൗതം സജീവ് നമ്മുടെ ഗോളിയായി കളിച്ചു.
 ക്‌ളാസ്സിലെ അഭിജിത്ത് എസ്  ഷിബു,അതുൽനാഥ്,വിദു മോഹൻ,ശ്രീനു പി.എസ് , സന്ദീപ് എസ് ,ആകാശ്.അഭിനവ് എന്നിവരാണ് സ്‌കൂളിനുവേണ്ടി കളത്തിലിറങ്ങിയത്.റിസേർവിൽ ശ്രീരാഗ് പി.എസ് ഉണ്ടായിരുന്നു.അതുൽ സാറിനും ടീമംഗങ്ങൾക്കും അഭിനന്ദനങ്ങൾ
ടീം കളത്തിലിറങ്ങുന്നതിനു മുൻപ് കോച്ച് അതുൽ പി.കെ. ചിത്രമെടുക്കുന്നു.
 
വിശിഷ്ടാതിഥിയുടെ ഉപചാരം സ്വീകരിക്കുന്ന ഗോളി.

ശ്രീ.അതുൽ പി.കെ. (കോച്ച് )

Friday, December 20, 2019

ഇന്ന് സ്‌കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി.
എല്ലാ അധ്യാപകരും കുട്ടികളും ഈ ആഘോഷത്തിൽ പങ്കെടുത്തു.അവർ ക്രിസ്മസ്  ഗാനങ്ങൾ ആലപിക്കുകയും ലഘുനാടകം അവതരിപ്പിക്കുകയും ചെയ്തു.

ഇന്ന് പള്ളം ഗവ.യു.പി.സ്‌കൂളിൽ ശാസ്ത്ര സാഹിത്യപരിഷത്തിന്റെ നേതൃത്വത്തിൽ സമ്പൂർണ സൂര്യഗ്രഹണത്തെക്കുറിച്ചുള്ള പഠന - ബോധവത്കരണ ക്‌ളാസ് നടത്തി.






Wednesday, December 4, 2019

നമ്മുടെ സ്‌കൂളിലെ ഇന്നത്തെ വിളവെടുപ്പ് ...

Tuesday, December 3, 2019

പരിസരശുചീകരണം - കുടുംബശ്രീ

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS