“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, January 17, 2020

ഗണിതോത്സവം

ഗണിതോത്സവം 
നാട്ടകം ഗവ.ഹൈ സ്‌കൂളിൽ കോട്ടയം ഈസ്റ്റ് ബി ആർ സി യുടെ ചുമതലയിൽ 17,18,20 തീയതികളിൽ നടത്തുന്ന ഗണിതോത്സവത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും അയന വി., ആഷ്‌ന  ബെൻസി, കൃഷ്‌ണേന്ദു കെ എസ്സ് ., അതുൽനാഥ് , വിദു മോഹൻ എന്നീ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.


 കുട്ടികൾ പഠന പ്രവർത്തനത്തിൽ 
 

  നമ്മുടെ സുബി ടീച്ചർ ക്‌ളാസ് നയിക്കുന്നു.

ഇന്ന് സ്‌കൂൾ ഇൻസ്‌പെക്ഷൻ

ഇന്ന് സ്‌കൂൾ ഇൻസ്‌പെക്ഷൻ 
കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ എ ഇ ഓ യുടെ സ്‌കൂൾ സന്ദർശനം മുൻ നിശ്ചയപ്രകാരം ഇന്ന് നടത്തപ്പെട്ടു. സ്‌കൂളും പരിസരവും ക്‌ളാസ്സിലെ ബോധനവും കുട്ടികളുടെ പഠനനിലവാരവും രേഖകളും പരിശോധനയ്ക്കു വിധേയമാക്കി.

Friday, January 3, 2020

നമ്മുടെ സ്വന്തം ഫുട്ബാൾ ടീം ....
സ്വർണക്കപ്പ് നേടി.
പരിശീലകനായ ശ്രീ.അതുൽ പി.കെ. സാറാണ് കുട്ടികൾക്ക് ഫുട്ബോൾ കളിയുടെ പരിശീലനം നൽകിയത്.
ഗൗതം സജീവ് നമ്മുടെ ഗോളിയായി കളിച്ചു.
 ക്‌ളാസ്സിലെ അഭിജിത്ത് എസ്  ഷിബു,അതുൽനാഥ്,വിദു മോഹൻ,ശ്രീനു പി.എസ് , സന്ദീപ് എസ് ,ആകാശ്.അഭിനവ് എന്നിവരാണ് സ്‌കൂളിനുവേണ്ടി കളത്തിലിറങ്ങിയത്.റിസേർവിൽ ശ്രീരാഗ് പി.എസ് ഉണ്ടായിരുന്നു.അതുൽ സാറിനും ടീമംഗങ്ങൾക്കും അഭിനന്ദനങ്ങൾ
ടീം കളത്തിലിറങ്ങുന്നതിനു മുൻപ് കോച്ച് അതുൽ പി.കെ. ചിത്രമെടുക്കുന്നു.
 
വിശിഷ്ടാതിഥിയുടെ ഉപചാരം സ്വീകരിക്കുന്ന ഗോളി.

ശ്രീ.അതുൽ പി.കെ. (കോച്ച് )

Friday, December 20, 2019

ഇന്ന് സ്‌കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി.
എല്ലാ അധ്യാപകരും കുട്ടികളും ഈ ആഘോഷത്തിൽ പങ്കെടുത്തു.അവർ ക്രിസ്മസ്  ഗാനങ്ങൾ ആലപിക്കുകയും ലഘുനാടകം അവതരിപ്പിക്കുകയും ചെയ്തു.

ഇന്ന് പള്ളം ഗവ.യു.പി.സ്‌കൂളിൽ ശാസ്ത്ര സാഹിത്യപരിഷത്തിന്റെ നേതൃത്വത്തിൽ സമ്പൂർണ സൂര്യഗ്രഹണത്തെക്കുറിച്ചുള്ള പഠന - ബോധവത്കരണ ക്‌ളാസ് നടത്തി.






Wednesday, December 4, 2019

നമ്മുടെ സ്‌കൂളിലെ ഇന്നത്തെ വിളവെടുപ്പ് ...

Tuesday, December 3, 2019

പരിസരശുചീകരണം - കുടുംബശ്രീ

Saturday, November 30, 2019

ഇന്ന് ഭിന്നശേഷി വാരാചരണം-ഒന്നാം ദിനം

ഇന്ന് ഭിന്നശേഷി വാരാചരണം ഒന്നാം ദിനം. പള്ളം ഗവ..സ്‌കൂളിൽ ഇന്ന് ഈ ദിനം സവിശേഷമായി ആചരിച്ചു. സ്‌കൂളിൽ ആറാം ക്‌ളാസ് വിദ്യാർത്ഥിനിയായ ഭിന്നശേഷിക്കാരിയായ ഗീതു ഇന്ന് രാവിലെ തന്റെ മാതാപിതാക്കളോടൊപ്പം വന്നെത്തി. സ്‌കൂൾ ലീഡർ അയന അവളെ പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്തു.തുടർന്ന് വന്നെത്തിയ എല്ലാവര്ക്കും ഹെഡ്മാസ്റ്റർ ഹൃദ്യമായ സ്വാഗതം ആശംസിച്ചു.പിന്നീട കുട്ടികളുടെ ഗായകസംഘം മധുരഗാനങ്ങൾ പാടി ഏവരെയും സന്തോഷിപ്പിച്ചു.അധ്യാപകർ സ്വരൂപിച്ച സ്നേഹോപഹാരം ഹെഡ്മാസ്റ്റർ സ്‌കൂളിന് വേണ്ടി ഗീതുവിന്‌ കൈമാറി.
കുട്ടികളുടെ കലാപരിപാടികളും പ്രസംഗങ്ങളും പരിപാടിക്ക് കൊഴുപ്പേകി.












Tuesday, November 26, 2019

സ്കൂൾ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച്

സ്കൂൾ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് അടിയന്തിര PTA യോഗവും കുട്ടികളുടെ പഠന പുരോഗതിക്ക്  PTA യ്ക്കായി ആവിഷ്കരിച്ച പഠന ക്ലാസ്സും ഇന്ന് 2 മണി മുതൽ പള്ളം ഗവ.യു.പി.സ്കൂളിൽ നടത്തപ്പെട്ടു. പ്രത്യേക പരിശീലനം നേടിയ ശ്രീമതി. V.രമ്യാ മോൾ ടീച്ചർ പഠന ക്ലാസ്സ് നയിച്ചു.



Friday, November 1, 2019

ശ്രദ്ധ 2019  
 Related image
നമ്മുടെ സ്‌കൂളിൽ ഇന്നുമുതൽ ശ്രദ്ധ എന്ന പ്രത്യേകപരിശീലനപരിപാടി തുടങ്ങി. 3 മുതൽ 7 വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാണീ പരിപാടിയുടെ പ്രയോജനം ലഭിക്കുന്നത്.പഠനത്തിൽ കൂടുതൽ ശ്രദ്ധചെലുത്തി കുട്ടികളെ കർമ്മോത്സുകരാക്കുന്ന പ്രത്യേക പരിപാടിയാണിത്.
ഇന്ന് പ്രീ ടെസ്റ്റ് നടത്തപ്പെട്ടു.

നാളെ ശനിയാഴ്ച ഈ കുട്ടികൾക്ക് പഠന ക്യാമ്പായി പരിപാടി നടത്തും.
ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്.
വരും ദിനങ്ങളിലും അധ്യാപകരുടെ നേതൃത്വത്തിൽ ഈ പരിപാടി തുടരും.

Thursday, October 10, 2019

എല്ലാവരുടെയും  ശ്രദ്ധയ്ക്ക്,
     ശാസ്ത്രമേള  - വേദി  - ബേക്കർ മെമ്മോറിയൽ
ഗേൾസ് എച്ച്. എസ്.എസ്   കോട്ടയം - തീയതി 15/ 10/ 19 (  work experience & IT & Science  മേള )
------------------------------------------------------------------------------------------------------------------
16/ 10/ 19   സാമൂഹ്യ ശാസ്ത്രം & ഗണിതം മേള
രജിസ്ട്രേഷൻ 11/10/19 ഉച്ചയ്ക്ക് 2 മുതൽ 3 PM വരെ  Baker HS  ആഡിറ്റോറിയം
I T മേളയുടെ രജിസ്ട്രേഷനു വരുമ്പോൾ ചാർജ്ജ് ചെയ്ത ലാപ് ടോപ്പുകൾ സ്കൂളിന്റെ പേരെഴുതി ( നിർദ്ദിഷ്ട എണ്ണം) Baker Hട ലെ IT കൺവീനറെ ഏല്പിക്കേണ്ടതാണ്.
------------------------------------------------------------------------------------
IT മേളയ്ക്ക് പങ്കെടുക്കുന്നവർ സ്വന്തമായി extention Code കരുതേണ്ടതാണ്.
സയൻസ് മേള എൽ .പി . ചാർട്ട് വിഷയം parts of a plant  എണ്ണം പരമാവധി 3 ചാർട്ട്. പെൻസിൽ മാത്രം ഉപയോഗിക്കുക
LP ശേഖരണം  വിവിധ തരം മണ്ണുകൾ
LP സാമൂഹ്യ ശാസ്ത്രം - ചാർട്ട് വിഷയം - ജലാശയങ്ങളുടെ സംരക്ഷണം - പരമാവധി ചാർട്ടുകൾ
--------------------------------------------------------------------------------------------------------------------
തത്സമയ മത്സരങ്ങൾ സമയം 10 AM മുതൽ 1 PM വരെ
ആവശ്യമായ സാധന സാമഗ്രികൾ സ്വയം കരുതേണ്ടതാണ്.
മത്സരശേഷം മൂല്യനിർണ്ണയം പൂർത്തിയാകുന്നത് വരെ പ്രദർശന വസ്തു മത്സര സ്ഥലത്ത് ഉണ്ടായിരിക്കണം.
മത്സരത്തിനു ശേഷം ഉണ്ടാകുന്ന waste ഓരോ മത്സരാർത്ഥിയും സ്വയം കൊണ്ടു പോകേണ്ടതാണ്.
തെർമോകോൾ ഒഴിവാക്കണം
ഗണിത മാസിക, പ്രോജക്ട് റിപ്പോർട്ടുകൾ മത്സര ദിവസം 9 മണിയ്ക്ക് അതാത് ഉപജില്ലാ കൺവീനറെ ഏല്പിക്കണം
മത്സര സ്ഥലത്ത് ഹരിതചട്ടം  നിർബന്ധമായും പാലിക്കണം.
-----------------------------------------------------------------------------------------------------------------
എൽ.പി./ യു .പി കുട്ടികൾക്ക് Registration fee ഇല്ല.
ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ 20 /- രൂപ രജിസ്ട്രേഷൻ ഫീസായി നല്കണം.
    അഫിലിയേഷൻ ഫീസ് -
UP - സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, Work Experience, IT club 75 രൂപ വീതം ( ആകെ 375/- രൂപ)
Hട Scienc , SS Maths, Work Experiene, IT   200/- രൂപ വീതം (ആകെ 1000/- രൂപ)
Hട നോട് അനുബന്ധിച്ചുള്ള Up പ്രത്യേക അഫിലിയേഷൻ അടയ്ക്കേണ്ടതില്ല.
Hടട - ശാസ്ത്രം, S S, W. E, IT ഗണിതം 300/- രൂപ പ്രകാരം 1500/- അടയ്ക്കണം.
HS നോട് അനുബന്ധിച്ചുള്ളവരും പ്രത്യേകം അടയ്ക്കണം.

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS