“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Wednesday, July 13, 2016

നമ്മുടെ സ്‌കൂളിന് മൂന്നു കമ്പ്യൂട്ടർ...!

നമ്മുടെ MLA  ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ കഴിഞ്ഞ വർഷം മന്ത്രിയായിരിക്കെ നമ്മുടെ സ്‌കൂളിന് മൂന്നു കമ്പ്യൂട്ടർ അനുവദിച്ചിരുന്നു.ഇന്ന് അതിന്റെ UPS  മൂന്നെണ്ണവും ഒരു പ്രിന്ററും സ്‌കൂൾ ഓഫീസിൽ എത്തി.


പള്ളം ഗവ.യു.പി.സ്‌കൂളിൽ ഇന്ന് അക്ഷരമുറ്റം

പള്ളം ഗവ.യു.പി.സ്‌കൂളിൽ ഇന്ന് അക്ഷരമുറ്റം പരിപാടി ഉദ്‌ഘാടനം ചെയ്യപ്പെട്ടു.നാട്ടകം മത്സ്യ വിപണന - സഹകരണ സംഘം പ്രസിഡന്റ് ശ്രീ.T .വിജയകുമാർ ആണ് ഈ വർഷവും നമ്മുടെ കുട്ടികൾക്ക് ദേശാഭിമാനി ദിനപ്പത്രം സ്പോൺസർ ചെയ്തത്.ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ശ്രീ.T .വിജയകുമാർ ചെയ്യുന്ന ഈ മഹത്തായ സംഭാവന ഈ കുട്ടികളും അദ്ധ്യാപകരും എന്നും നന്ദിപൂർവം ഓർമ്മിക്കും.
ശ്രീ.വിജയകുമാറിൽ നിന്നും ഹെഡ് മാസ്റ്റർ ദേശാഭിമാനി  ദിനപ്പത്രം സ്വീകരിക്കുന്നു.

Monday, July 11, 2016

ജൂലൈ 11-ലോക ജനസംഖ്യാദിനം


ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി 

ആചരിക്കുന്നത്. 1987 ജൂലൈ 11 ആണ് ലോക 

ജനസംഖ്യ 500 കോടിയിലെത്തിയത്. അതിനു ശേഷം 

ജൂലൈ 11 World Population Day ആയി ആചരിച്ചു 

പോരുന്നു. അടുത്ത 50 വര്‍ഷം കൊണ്ട് 

ലോകജനസംഖ്യ ഇരട്ടിച്ച് 1100 

കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ധരുടെ 

കണക്കുകൂട്ടല്‍. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം 

വികസനലക്ഷ്യങ്ങളിലൊന്ന് 2015-ഓടെ ദാരിദ്ര്യവും 

പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്


ഈ ലക്ഷ്യം സാധ്യമാകണമെങ്കില്‍ ജനസംഖ്യയുടെ 

സ്ഫോടനാത്മകമായ വളര്‍ച്ച തടഞ്ഞേ മതിയാകൂ.

ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും 


ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും 

വര്‍ദ്ധിക്കുന്നു 

എന്നതാണ് പോയ നൂറ്റാണ്ടുകള്‍ ലോകത്തിനുനല്‍കിയ പാഠം. ജനസംഖ്യയ്ക്കൊപ്പം
ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്റെ   ഓര്‍മ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ
 ദിനാചരണത്തിന്റെ ലക്ഷ്യം

1991 ലെ സെന്‍സസ് പ്രകാരം 84 കോടിയായിരുന്നു 

ഇന്‍ഡ്യയിലെ ജനസംഖ്യഎന്നാല്‍ 2000 മേയ് 11 ന് നമ്മുടെ രാജ്യത്തെ ജനസംഖ്യ 100 കോടി തൊട്ടു. ഇങ്ങനെ പോയാല്‍ താമസിക്കുന്നതിനുള്ള സ്ഥലവും ഭക്ഷണവും എവിടെ നിന്ന് ലഭിക്കും..?  

ഭൂമിക്കടിയിലും ചന്ദ്രനിലും അന്യഗ്രഹങ്ങളിലുമൊക്കെ 

പോയി താമസിക്കേണ്ട അവസ്ഥ അതിവിദൂരമല്ല 

എന്ന് ഈപോപ്പുലേഷന്‍ ഡേ നമ്മെ 

ഓര്‍മ്മിപ്പിക്കുന്നു.

ജൂലൈ 11 ലോക ജനസംഖ്യാദിനം. ഈ ദിനം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്തിന്, ഇന്ത്യയ്ക്ക്, മുന്നറിയിപ്പിന്‍റെ മണിക്കൂറുകളാണോ നല്‍കുന്നത്? വളരുന്ന ജനതതിയെ പോറ്റാനും പരിപാലിക്കാനും നമ്മള്‍ വളരുന്നുണ്ടോ...ഈ ചോദ്യങ്ങള്‍ക്കൊക്കെ ശരിയായ മറുപടി കണ്ടെത്താനും പരിഹാരം കണ്ടെത്താനും നാം ഇനി താമസിച്ചുകൂടാ എന്നാണ് കണക്കുകള്‍ പറയുന്നത്.
ഇപ്പോള്‍ ഇന്ത്യന്‍ ജനസംഖ്യ 100 കോടിയില്‍ അധികമാണ്. ഇത് 2101 ആവുമ്പോഴേക്കും 200 കോടി കവിയുമെന്നാണ് പ്രശസ്ത ജനസംഖ്യാ വിദഗ്ധന്‍ കാള്‍ ഹോബിന്‍റെ പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്ക് വികസിത രാജ്യമെന്ന പദവി നേടാന്‍ നടത്തേണ്ട പോരാട്ടത്തിനെക്കാള്‍ കടുത്ത രീതിയില്‍ ദാരിദ്ര്യത്തിനെതിരെ പോരാടേണ്ടി വരുമെന്നാണ് ഇതു നല്‍കുന്ന സൂചന.
ഇന്ത്യയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യാ വര്‍ദ്ധന തോത് 1952നെ അപേക്ഷിച്ച് കുറവാണ്. എന്നാല്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി നേരെ മറിച്ചും. ഉത്തര്‍പ്രദേശ് പോലെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരു മാതാവിന് ശരാശരി നാല് കുട്ടികള്‍ വരെയുണ്ട്.
ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്ത്യ ഇനിയും ജനസംഖ്യാ പ്രശ്നം ഗൌരവതരമായി എടുത്തിട്ടില്ല എന്ന് തന്നെയാണ്. ജനസംഖ്യാ അവബോധം സൃഷ്ടിക്കുക വഴിയും ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം നല്‍കുക വഴിയും ജനസംഖ്യാ നിയന്ത്രണം സാധ്യമാണെന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉദാഹരണമാവുന്നു എന്നത് ശ്രദ്ധേയമാണ്.
അമേരിക്ക അടുത്തകാലത്ത് പുറത്തുവിട്ട കണക്ക് അനുസരിച്ച് ലോക ജനസംഖ്യ 2012 ആവുമ്പോഴേക്കും ഏഴ് ബില്യന്‍ കവിയും. ലോക ജനസംഖ്യാ നിരക്ക് ഇപ്പോള്‍ 1.2 ശതമാനമെന്ന കണക്കിലാണ് വര്‍ദ്ധിക്കുന്നത്. വികസ്വര രാജ്യങ്ങള്‍ വിദ്യാസമ്പന്നമാവുന്നതിനൊപ്പം നിരക്കില്‍ കുറവ് ഉണ്ടാവുമെന്നും കരുതുന്നു. കണക്കുകള്‍ പ്രകാരം 2050 ആവുമ്പോഴേക്കും ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 0.5 ശതമാ‍നം എന്ന നിലയിലേക്ക് താഴും. എന്നാല്‍, ആ അവസരത്തിലും ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ വകയില്ല. 2050 ആവുമ്പോഴേക്കും ജനസംഖ്യാ കണക്കില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് സൂചന.

Monday, July 4, 2016

ENGLISH ASSAMBLY

ഇന്ന് ഇംഗ്ലീഷ് അസംബ്‌ളിയാണ് സ്‌കൂളിൽ നടത്തിയത്.ശ്രീമതി ഷ്യാലോ ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകി.
 PRAYER TEAM

 English Rhyme - LKG Group

 English Rhyme - UKG Group
 ASHNA BENCY - STD 1
ASHIK KUMAR - STD 2

 KEERTHANA SUBHASH STD 3
 
SANDEEP - STD 4

"Type Title Here"

Type your matters here
use the formatting bar above
Place the curser over each switch(button), its work will appear there.
You can type malayalam 

After all posting, press PUBLISH Button
Then Press VIEW BLOG on the  top left side

Friday, July 1, 2016

JULY 1 Docters' day

ഇന്ന് ഹിന്ദിയിലാണ് അസ്സംബ്ലി നടത്തപ്പെട്ടത്. സജിനി ടീച്ചറുടെ ശിക്ഷണത്തിൽ അഞ്ചാം ക്ലാസ്സുകാർ ഭംഗിയായി അസ്സംബ്ലിക്കു നേതൃത്വം നൽകി.




തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനകർമ്മം നടന്നു.

ജെസ്വിൻ ദാനിയേൽ ജോൺസ് ആരോഗ്യവാർത്തകൾ ഹിന്ദിയിൽ അവതരിപ്പിച്ചു 

 കുട്ടികൾ സജിനി ടീച്ചറോടൊപ്പം 

  നാലാം ക്ലാസ്സിലെ വിനായക് ബിജു ആരുടെയും നിർദ്ദേശമില്ലാതെ പാഠം നൽകിയ ഊർജ്ജം കൊണ്ട് സ്വയം തയ്യാറാക്കിയ മാസിക 
സ്വയം പ്രകാശനം ചെയ്യുന്നു.


Monday, June 27, 2016

Friday, June 24, 2016

വായനാ വാരാചരണം

വായനാ വാരാചരണം - അഞ്ചാം ദിനം 
ഇന്ന് എല്ലാ ക്ലാസ്സുകളും വായനയുടെ പുതിയ തലങ്ങളിലേക്ക് നീങ്ങി.ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും, ശാസ്ത്രവായനയെയും സാമൂഹ്യ-ഗണിത  ശാസ്ത്ര കുറിപ്പ് തയ്യാറാക്കലിനേയും കുറിച്ചുള്ള പഠനത്തിലും തയ്യാറാക്കലിലും കുട്ടികളെ എത്തിക്കുവാനും അദ്ധ്യാപകർക്ക് സാധിച്ചു. അതിനാൽ അദ്ധ്യാപനവും  കൂടുതൽ തിളക്കമുള്ളതായിരിക്കുന്നു.
മൂന്നാം ക്ലാസ്സ് 
 STD 3



നാലാം ക്ലാസ്സ്
 ആമ  വായന
 നിരീക്ഷണം 
 










 അഞ്ചാം ക്ലാസ്സ് 



രണ്ടാം ക്ലാസ്സ്






ഒന്നാം ക്ലാസ്സ്




ആറാം ക്‌ളാസ്സ് 

ഏഴാം ക്‌ളാസ്സ് 

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS