“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, September 30, 2016

വൈ ഫൈ (Wi-Fi).

വൈ‌-ഫൈ

വയർലെസ് ഫിഡെലിറ്റി (wireless fidelity) എന്നതിന്റെ ചുരുക്കരൂപമാണ് വൈ ഫൈ (Wi-Fi). 1997 ൽ IEEE വികസിപ്പിച്ചെടുത്ത 802.11 എന്ന വയർലെസ് സാങ്കേതിക വിദ്യയാണ് വൈ ഫൈ യിൽ ഉപയോഗിക്കുന്നത്. ലോകമെമ്പാടും നെറ്റ്വർക്കുകളിൽ ഇന്ന് വൈ ഫൈ സാങ്കേതികവിദ്യ ഉപയോഗിച്ചു വരുന്നു. വൈ ഫൈ നെറ്റ് വർക്ക് കാർഡുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഏത് സിസ്റ്റത്തിനും ഒരു വൈ ഫൈ നെറ്റ്വർക്കിലേക്കു വയർ‌ലെസ് റൌട്ടർ വഴി കണക്റ്റ് ചെയ്യാവുന്നതാണ്. ഈ വയർലെസ് റൌട്ടറുകൾ വഴി ലോക്കൽ നെറ്റ്വർക്കിലേക്കൊ അല്ലെങ്കിൽ ഇന്റർനെറ്റിലേക്കൊ ഒരു യൂസർക്ക് പ്രവേശിക്കുവാൻ സാധിക്കും. ഇന്ന് മിക്കവാറുമെല്ലാ ലാപ് ടോപ്പുകളും (Lap Tops), പി.ഡി.എ (Personal Digital Assistant) കളും, മൊബൈൽ ഫോണുകളും വൈ ഫൈ സൗകര്യം സ്വീകരിക്കുവാൻ കഴിവുള്ളവയാണ്. വയർലെസ് നെറ്റ്വർക്ക് കാർഡുകൾ ഉപയോഗിക്കുന്ന ഏതുപയോക്താവിനും ഒരു വൈ ഫൈ കണക്ഷനിലേക്ക് പ്രവേശിച്ച് ഇന്റർനെറ്റിലേക്കു കടക്കുവാൻ സാധിക്കും. മറിച്ചു പാസ് വേഡുകൾ നൽകി സുരക്ഷിതമാക്കിയ വയർലെസ് നെറ്റ്‌വവർക്കാണെങ്കിൽ അത്തരമൊരു നെറ്റ്വർക്കിലേക്ക് പ്രവേശിക്കണമെന്നുണ്ടെങ്കിൽ അവയിൽ സെറ്റ് ചെയ്തിരിക്കുന്ന പാസ് വേഡുകൾ നൽകിയാൽ മാത്രമെ ഒരു വൈ ഫൈ നെറ്റ്‌വർക്കും ഒരു സിസ്റ്റവും തമ്മിൽ ബന്ധം സ്ഥാപിക്കാൻ സാധിക്കുകയുള്ളൂ.
ഇത്തരം വയർലെസ് നെറ്റ്വർക്കുകളിൽ വയറുകൾ ഉപയോഗിച്ചുള്ള കണക്ഷനിൽ ചെയ്യാവുന്ന മിക്കവാറുമെല്ലാം പ്രവൃത്തികളും ചെയ്യുവാൻ സാധിക്കും. എന്നാൽ വയറുകൾ ഉപയോഗിച്ചുള്ള കണക്ഷനുകളെ അപേക്ഷിച്ച് ഇവ വഴിയുള്ള ഡാറ്റാ ട്രാൻസഫർ താരതമ്യേന കുറവായിരിക്കും.ഒരു വൈ ഫൈ കണക്ഷന് വഴി സിസ്റ്റത്തിനു പ്രവേശിക്കുവാൻ കഴിയുന്ന അത്രയും ഏരിയയെ വയർലസ് ഹോട് സ്പോട് (wireless Hot spot) എന്നു പറയുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഒരു നഗരം മുഴുവൻ ചിലപ്പോൾ വയർലെസ് ഹോട്സ്പോട്ടുകള് ആയിരിക്കും. ഉദാഹരണമായി സന്‌ഫ്രാൻസ്സിക്കൊ നഗരം ഇത്തരത്തിലുള്ള ഒരു ഹോട് സ്പോട് ആണ്

തരം തിരിവുകൾ

സെൽഫോണുകളിലും മറ്റുമുപയോഗിക്കുന്ന തരത്തിലുള്ള റേഡിയൊ തരംഗങ്ങൾ തന്നെയാണ് വൈ ഫൈ യിലും ഉപയോഗിക്കുന്നത്. എന്നാൽ ഇവയുടെ തരംഗദൈർഘ്യം മറ്റുള്ള റേഡിയൊ നെറ്റ്വർക്കുകളേക്കാളും കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ കൂടുതൽ ഡാറ്റ കൈകാര്യം ചെയ്യുന്നതിനായി ഇതുവഴി സാധിക്കുന്നു.വൈ ഫൈ യിൽ 2.4 GHz മുതൽ 5 GHz വരെയുള്ള ഫ്രീക്വൻസിയാണ് ഉപയോഗിക്കുന്നത്. 802.11 എന്ന വയർലെസ് നെറ്റ്‌വർക്കിംഗ് സ്റ്റാൻഡേർഡ് ആണു വൈ ഫൈ യിൽ ഉപയോഗിക്കുന്നത്. അതിനെ ഫ്രീക്വൻസിയുടെ അടിസ്ഥാനത്തിൽ വീണ്ടും തരംതിരിച്ചിരിക്കുന്നു. .
802.11a : ഇതു വഴിയുള്ള ഡാറ്റ ട്രാൻഫർ നടക്കുന്നതു 5 GHz എന്ന ഫ്രീക്വൻസിയിൽ ആയിരിക്കും. ഒരു സെക്കന്റിൽ 54 മെഗാബിറ്റ്സ് (54 Megabits) ഡാറ്റ ഇതു വഴി ട്രാൻസ്ഫർ ചെയ്യാന് സാധിക്കും. ഇതില് OFDM (orthogonal frequency-division multiplexing ) എന്ന സാങ്കേതികവിദ്യ കുടി ഉപയോഗിച്ചിരിക്കുന്നു. ഇത് വഴി ട്രാൻസ്മിറ്റ് ചെയ്യുന്ന സിഗ്നലുകളെ റീസിവറിലെത്തുന്നതിനു മുൻപ് വിഭജിച്ച് നിരവധി സബ് സിഗ്നലുകളാക്കി മാറ്റുന്നു. അതുവഴി ഡാറ്റ ട്രാൻസ്ഫർ ചെയ്യുമ്പോഴുണ്ടാകുന്ന നിരവധി തടസങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നു.
802.11 b: ഈ സ്റ്റാന്റേഡിൽ ട്രാൻസ്മിറ്റു ചെയ്യുന്നതു 2.4 GHz എന്ന ഫ്രീക്വൻസിയിലായിരിക്കും. ഇതുവഴി കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റയുടെ അളവു സെക്കന്റിൽ 11 മെഗാബിറ്റ്സ് ആണ്. ഇതിൽ complementary code keying (CCK) എന്ന സാങ്കേതികവിദ്യ ഇതിന്റെ സ്പീഡ് കൂട്ടുവാനായി ഉപയോഗിക്കുന്നു. എന്നാൽ 802.11a സ്റ്റാൻഡേഡിനെ അപേക്ഷിച്ചു ഇതിന്റെ ഫ്രിക്വൻസി കുറവായതിനാൽ സ്പീഡും കുറവായിരിക്കും, എന്നാൽ ചെലവു കുറഞ്ഞതായിരിക്കും 802.11 b സ്റ്റാൻഡേർഡ്.
802.11g : ഇതിൽ ട്രാൻസ്മിറ്റ് ചെയ്യുന്ന ഫ്രീക്വൻസി 802.11b സ്റ്റാൻഡേർഡിൽ പോലെ തന്നെ 2.4 GHz ആയിരിക്കും. എന്നാൽ ഈ സ്റ്റാൻഡേർഡിൽ 54 മെഗാബിറ്റ്സ് ഡാറ്റ കൈകാര്യം ചെയ്യാൻ സാധിക്കുന്നു. ഇതിലും 802.11a പോലെ തന്നെ OFDM കോഡിംഗ് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
802.15:വയർലെസ്റ്റ് പെഴ്സണൽ ഏരിയ നെറ്റ്വർക്കിനുപയോഗിക്കുന്ന (WPANs) വയർലെസ് സ്റ്റാൻഡേർഡ് ആണു ഇവ.
802.16: വളരെ വലിയ ഒരു സ്ഥലത്തേക്കു ഉപയോഗിക്കുന്ന വൈ ഫൈ സാങ്കേതികവിദ്യയാണ് വൈ മാക്സ് (WiMax). ഇതിലുപയോഗിക്കുന്ന സ്റ്റാൻഡേർഡ് 802.16 ആണ്. ഇതുവഴി കൂടിയ വേഗതയിലുള്ള ഒരു ഡാറ്റാ ട്രാൻസ്ഫർ സാധ്യമാകുന്നു. കൂടുതൽ പ്രദേശങ്ങളെ ഈ നിലവാരമുപയോഗിച്ച് വയർലെസ് നെറ്റ്വർക്കിന്റെ പരിധിയിൽ കൊണ്ടുവരാൻ സാധിക്കുന്നു.

Thursday, September 22, 2016

ഇന്ന് ക്‌ളാസ്സ് പി.ടി.എ

ഇന്ന് ക്‌ളാസ്സ് പി.ടി.എ. നടത്തപ്പെടും 
രാവിലെ 10.30 നു LP ക്‌ളാസ്സ് പി.ടി.എ. നടത്തപ്പെടും 
ഉച്ചയ്ക്ക് ശേഷം 2.00 നു UP ക്‌ളാസ്സ് പി.ടി.എ. നടത്തപ്പെടും 
എല്ലാ രക്ഷാകർത്താക്കളും ഈ ക്‌ളാസ്സ് പി.ടി.എ. യോഗത്തിൽ തീർച്ചയായും വന്നു പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Monday, September 19, 2016

Wednesday, September 14, 2016

Thursday, September 8, 2016

New Changes...!

Today We got New Gas Stove with two burners. Last week we got Gas connection from Indane Gas Agency.But we had no stove.So we gave order for new Big Stove, Today evening Our PTA President Shri.Bijush and Development Committee Member Shri Shaji Helped to take the stove and to fix it at the Kitchen. We are very thankful to them..



School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS