“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Monday, August 26, 2013

പുത്തൻ സൈക്കിൾ കിട്ടി ..!

പുത്തൻ സൈക്കിൾ കിട്ടി ..!
 പ്രീ പ്രൈമറി കുട്ടികൾക്ക് ശ്രീ.ജോ ഒറ്റതൈക്കൽ  ഓണ സമ്മാനമായി നൽകിയ രണ്ടു സൈക്കിളുകൾ എസ്.എം.സി. ചെയർമാൻ ശ്രീ.ബിലു ഹെഡ് മാസ്റ്റർക്ക് കൈമാറുന്നു. ശ്രീ.ജിജോയോടുള്ള ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
രണ്ടു സൈക്കിളുകളും ഉടൻ തന്നെ ഹെഡ് മാസ്റ്റർ നേഴ്സറി ടീച്ചർമാരെ ഏൽപ്പിച്ചു.

Tuesday, August 20, 2013

ഇന്ന് പിള്ളേരോണം...!

പിള്ളേരോണം...!
ഈ വർഷത്തെ  പിള്ളേരോണം ഞങ്ങൾ കെങ്കേമമായി ആഘോഷിച്ചു..
ഒരുഗ്രൻ സദ്യ തന്നെയാണ് ഇന്ന് നടത്തപ്പെട്ടത് .
ഈ വിദ്യാലയത്തിലെ സംഗീത അധ്യാപികയായ(ക്ലബ്ബിംഗ് ) ശ്രീമതി.ശ്രീലത  ടീച്ചറാണ്  അംഗനവാടി , പ്രീ പ്രൈമറി ,എൽ .പി., യു.പി. കുട്ടികൾക്കും അധ്യാപകർക്കും സ്വന്തം ചെലവിൽ സദ്യയൊരുക്കി ഏവർക്കും മാതൃകയായത് .ടീച്ചറിന് എല്ലാവരുടെയും ഹൃദയം നിറഞ്ഞ നന്ദി ...
 എസ് .എം.സി.ചെയർമാൻ ശ്രീ.കെ.സി.ബിലു സദ്യ വിളമ്പി ഉദ്ഘാടനം നിർവഹിച്ചു 
  പ്രീ പ്രൈമറി കുട്ടികൾ
അംഗനവാടി കുട്ടികൾ
 പെണ്‍കുട്ടികളുടെ നിര 
 ശ്രീലത ടീച്ചർ സദ്യ വിളമ്പ് നിരീക്ഷിക്കുന്നു 
                                      അധ്യാപകർ വിളമ്പുകയാണ്‌ ...!
 രമ  ടീച്ചർ അൽപ്പം ഗൌരവത്തിലാണ് ...!
(ജെയ്മോൾ ടീച്ചറിന് എന്തോ സംശയം..)
ഹോ .. എന്തൊരു തിരക്ക്..!

 കാർത്തിക് ഫോട്ടോ ഇഷ്ടപ്പെടുന്നില്ല (ഈ കാര്യത്തിൽ മാത്രം...!)
 അല്പ്പം കൂടി ആവാം ...(എന്നു  തോന്നുന്നു..!) 
 ഇലയുടെ വിസ്തീർണം പിന്നെങ്ങാനും കണ്ടാലും മതിയായിരിക്കും..!
 ശ്രീഹരീ..കൂടുതൽ ബലം പിടിക്കേണ്ട ...
 ഞാനൽപ്പം സാവധാനത്തിലാ ...(വർണ്ണന തയ്യാറാക്കാൻ പറ്റുന്നില്ല.ശ്ശോ..!)
 പായസ വിതരണ കമ്മിറ്റി.(തിരക്ക് കൂട്ടല്ലേ..!)
ഒരു കണക്കിന് കണക്കു പഠിച്ചത് നന്നായി..!
 അളവ് കൃത്യമല്ലേ ... കൂടിപ്പോയാൽ പറയണേ..
 വാതിലിന്റെ വീതി അൽപ്പം  കൂട്ടുന്നത്‌ നല്ല കാര്യമാ..!
 (ആര് ആരോട് പറഞ്ഞു.?)
 പാവം പ്രസിഡണ്ട്‌ ഒന്നും കഴിച്ചില്ലേ..?(ശ്രീലത ടീച്ചർ ) ..ങും..!
 പായസം നിറയട്ടെ.
 ഹെഡ് മാസ്റ്റർ ആസ്വാദനക്കുറിപ്പ്‌ തയ്യാറാക്കാനുള്ള തീവ്രശ്രമത്തിലാണ്.(ശ്രദ്ധ മാറ്റല്ലേ..!)

 വിഭവങ്ങൾ...
സദ്യക്ക് ശേഷം ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയ പരിസരത്തെ പുല്ലും കാടും ചെത്തിമാറ്റി. തുടർന്ന് ഞങ്ങൾ ഫുട്ബോൾ കളിച്ചു.
ഓണാഘോഷം ഇനി 13/ 9/ 2013 വെള്ളിയാഴ്ച നടത്തും .. 
 

Thursday, August 15, 2013

സ്വാതന്ത്ര്യ ദിനാഘോഷം

67th സ്വാതന്ത്ര്യ ദിനാഘോഷം
ഭാരതാംബയുടെ 67 ആം ജന്മദിനം ഇന്ന് ഞങ്ങൾ സമുചിതമായി ആഘോഷിച്ചു.
രാവിലെ 9 മണിക്ക് ഹെഡ് മാസ്റ്റർ ജോണ്‍സണ്‍ ഡാനിയേൽ സ്വാതന്ത്ര്യദിന സന്ദേശം നല്കി.

തുടർന്ന് പതാകയുയർത്തി.

തുടർന്ന് ദേശീയഗാനം ആലപിച്ചു,
 ഡിസ്പ്ലേക്കായി ക്രമീകരണം ചെയ്യുന്നു.

അതിനെത്തുടർന്ന് കുട്ടികളുടെ പ്രത്യേക ഡിസ്പ്ലേ നടത്തപ്പെട്ടു.STD 3 ലെ കാർത്തികേയൻ ഈ പ്രവർത്തനത്തിന് നേതൃത്വം നല്കി.




പ്രീ പ്രൈമറി ,എൽ.പി.,യു.പി. കുട്ടികളും ഏതാനും മാതാപിതാക്കളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.തുടർന്ന് വന്നുചേർന്നവർക്കു മധുരം നല്കി.


Thursday, August 1, 2013

പെണ്‍കുട്ടികളുടെ സുരക്ഷ_ബോധവല്ക്കരണ ക്ലാസ്

പെണ്‍കുട്ടികളുടെ സുരക്ഷക്കായി വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ച പ്രത്യേക ബോധവല്ക്കരണ ക്ലാസ് ഇന്നു രാവിലെ 10.30നു വിദ്യാലയത്തിൽ നടത്തി. ബി ആർ  സി ട്രെയ്നർമാരായ ശ്രീമതി.ലക്ഷ്മി ടീച്ചർ, ശ്രീമതി.റേച്ചൽ ടീച്ചർ, ഹെഡ് മാസ്റ്റർ ജോണ്‍സണ്‍ ഡാനിയേൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി.

കുട്ടികൾക്ക് ലഭിക്കാവുന്ന പലതരം സ്കോളർഷിപ്പുകളെക്കുറിച്ച്  ഹെഡ്മാസ്റ്റർ ക്ലാസ് നയിക്കുന്നു
പഠിതാക്കൾ ....
ബി.ആർ.സി.പരിശീലകരായ ലക്ഷ്മി ടീച്ചറും റേച്ചൽ ടീച്ചറും
 SMC CHAIRPERSON ആയ ശ്രീമതി കുഞ്ഞൂഞ്ഞമ്മ രാജുവിനോപ്പം വേദിയിൽ
പെണ്‍കുട്ടികളുടെ സുരക്ഷ...
ലക്ഷ്മി ടീച്ചർ ക്ലാസ് നയിക്കുന്നു.

പെണ്‍കുട്ടികളുടെ സുരക്ഷ....
റേച്ചൽ ടീച്ചർ  ക്ലാസ് നയിക്കുന്നു 

പി.ടി.എ പ്രതിനിധി ആരാധന അമ്പിളി നന്ദി രേഖപ്പെടുത്തി.

Monday, July 22, 2013

ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന...

മിന്നൽ പരിശോധന...
ഇന്ന് രാവിലെ 10.30 നു ഹെൽത്ത് ഇൻസ്പെക്ടർ വർക്കി ജോര്ജിന്റെ നേതൃത്വത്തിൽ നാട്ടകത്തുനിന്നും വന്നെത്തിയ ആരോഗ്യവകുപ്പിന്റെ സംഘം വിദ്യാലയത്തിലെ അടുക്കള,സ്റ്റോർ,പാചകം ചെയ്ത ഭക്ഷണം, വിതരണ രീതി, ബാക്കിയുള്ള അരി,പയർ എന്നിവയുടെ നിലവാരം പരിശോധിച്ച് തൃപ്തരായി മടങ്ങിപ്പോയി.
 അടുക്കളയിൽ..
 പാചകക്കാരിയോട് വിവരങ്ങൾ അന്വേഷിക്കുന്നു 
 തുടർന്ന് സംഘം കിണറും പരിസരവും ശുചീകരിച്ചു .

Sunday, July 21, 2013

INSPIRE SCIENCE EXHIBITION

INSPIRE SCIENCE EXHIBITION  ഇന്ന് കോട്ടയം എം റ്റി സെമിനാരി ഹൈസ്കൂളിൽ വച്ച് നടത്തപ്പെട്ടു.നമ്മുടെ വിദ്യാലയത്തിൽ നിന്നും അവാർഡ്‌ ലഭിച്ച ക്ലാസ് 7 ലെ രെഞ്ജിമോൾ രാജു പങ്കെടുത്തു.
സയൻസ് ക്ലബ്ബ് ചുമതലയുള്ള ജിജോ സാർ ക്രമീകരണങ്ങൾ പരിശോധിക്കുന്നു

Saturday, July 20, 2013

അഞ്ചാം ക്ലാസ്സിലെ ചുവർമാസിക

അഞ്ചാം ക്ലാസ്സിലെ ചുവർമാസിക
അഞ്ചാം ക്ലാസ്സിലെ അഭിഷേക് പ്രദീപ്‌ തയ്യാറാക്കിയ സ്വഭാവരൂപീകരണ പതിപ്പിന്റെ പ്രകാശനം ഹെഡ് മാസ്റ്റർ നിർവഹിച്ചു

Thursday, July 18, 2013

മുണ്ടശ്ശേരി ജന്മ ദിനം

17/7/2013 ഇന്ന്... മുണ്ടശ്ശേരി ജന്മ ദിനം
  

ഇദ്ദേഹം ആരായിരുന്നു ?
ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ?

Tuesday, July 16, 2013

ഇന്ന് ദേശീയ സ്കൂൾ സുരക്ഷാ ദിനം...

ഇന്ന് ദേശീയ സ്കൂൾ സുരക്ഷാ ദിനം
ദേശീയ സ്കൂൾ സുരക്ഷാദിനവുമായി ബന്ധപ്പെട്ടു ഇന്ന് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്.
ഹെഡ് മാസ്റ്റർ ജോണ്‍സൻ ഡാനിയേൽ പഠനപ്രവർത്തനങ്ങളുടെ  ഉദ്ഘാടനം നിർവഹിച്ചുകൊണ്ട്‌ ക്ലാസ് നയിക്കുന്നു.

വീട്ടിലും വിദ്യാലയത്തിലും നാട്ടിലും നമ്മുടെ അനാസ്ഥയും അറിവില്ലായ്മയും മൂലം വൈദ്യുതി,ജലാശയം,കിണർ, വൃക്ഷങ്ങൾ,ഇടിമിന്നൽ എന്നിവയിലും റോഡിലും കുട്ടികൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന വിവിധ തരം ദുരന്തങ്ങളെക്കുറിച്ചും 
അവ ഒഴിവാക്കാനാകുന്ന മാർഗങ്ങളെക്കുറിച്ചും    അദ്ദേഹം ബോധവത്കരണം നടത്തി.
പിന്നീട് സയൻസ് ക്ലബ്ബിന്റെ ചുമതലയുള്ള ജിജോ സാർ പ്രകൃതി ദുരന്തങ്ങളും മുന്കരുതലും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു .
അതിനു ശേഷം നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ചുമതലയുള്ള     ജയമോൾ ടീച്ചർ ക്ലാസ്സ് നയിച്ചു .
പിന്നീടു ലോകത്തിന്റെ പല ഭാഗത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന 
പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും മനുഷ്യൻ തന്നെ അതിനു കാരണക്കാരനും ഇരയുമായിതീരുന്ന അവസ്ഥയെക്കുറിച്ചും സുരക്ഷാ മാർഗങ്ങളെക്കുറിച്ചും റെനിമോൾ ടീച്ചർ ക്ലാസ്സെടുത്തു.


School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS