“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Thursday, January 21, 2016

ലോകത്തിലെ ഏറ്റവും വലിയ ഗുഹ !

ദൃശ്യവിസ്മയമായി ലോകത്തിലെ ഏറ്റവും വലിയ ഗുഹ !

Untitled-1
അനിമേഷന്‍ സിനിമകളെ വെല്ലുന്നതരത്തില്‍  നയന മനോഹരമായ ഒരു ഗുഹ, രണ്ടര മില്ല്യണ്‍ വര്‍ഷം പഴക്കമുള്ള മലനിരകള്‍ക്കടിയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന വിയറ്റ്‌നാമിലെ ഹാംഗ് സോന്‍ ദൂംഗ് , ആണിത്. നീരുറവയാലും പച്ചപ്പിനാലും എല്ലാക്കാലത്തും, സമ്പുഷ്ട്ടമായ ഈ ഭൂപ്രദേശം വിനോദ സഞ്ചരികള്‍ക്ക് വലിയോരാകര്‍ഷണം തന്നെയാണ്.

പച്ചപ്പും, മുത്തുമണികള്‍ വാരികൂട്ടിയപോലുള്ള കുന്നുകളും, അരുവിയും അങ്ങനെ ഒരുപാട് വിസ്മയങ്ങള്‍ പ്രകൃതി ഈ ഗുഹക്കുള്ളില്‍ മനുഷ്യനായി കരുതി വെച്ചിരിക്കുന്നു. 2009 ഓടെ കണ്ടെത്തിയ ഈ ഗുഹയിലൂടെ ഒരു സാഹസിക യാത്ര ആരും കൊതിച്ചുപോകുന്ന ഒന്നുതന്നെയാണ്.

2013 ല്‍ ആദ്യത്തെ വിനോദ സഞ്ചാരസംഘം ഇവടെത്തപ്പെട്ടതോടെ പുറംലോകം, ഹാംഗ് സോന്‍ ദൂംഗിനെക്കുറിച്ച് അറിഞ്ഞുതുടങ്ങി.

ലോകത്തിലെ ഏറ്റവും വലിയ ഗുഹ എന്നറിയപ്പെടുന്ന ഹാംഗ് സോന്‍ ദൂംഗ് വിയറ്റ്‌നാമിലെ ക്വാംഗ് ബിന്‍ പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്. ‘പര്‍വ്വതപ്രവാഹ ഗുഹ’ എന്നര്‍ത്ഥം വരുന്ന ഹാംഗ് സോന്‍ ദൂംഗ് അതിന്റെ ഏറ്റവും വിശാലമായ ഭാഗത്തിന് ഏകദേശം 200 മീറ്ററിലധികം ഉയരവും 150 മീറ്ററോളം വീതിയിലും 5 കിലോമീറ്ററിലധികം നീളവുമാണ്. എന്നാല്‍ മൊത്തത്തില്‍ ഈ ഗുഹക്ക് ഒന്‍പത് കിലോമീറ്ററോളം നീളമുണ്ട്.


വിയറ്റ്നാമിലെക്കുള്ള യാത്രാമാര്‍ഗ്ഗങ്ങളും, വിമാനനിരക്കുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ ബൂലോകം ട്രാവല്‍ പോര്‍ട്ടല്‍ സന്ദര്‍ശ്ശിക്കുക..

Saturday, January 16, 2016

വെണ്ട കായ്ക്കാൻ തുടങ്ങി

വെണ്ട കായ്ചു ..!
കൃഷി വകുപ്പിന്റെ സഹായത്തോടെ ചെയ്യുന്ന ഗ്രോ ബാഗിലെ കൃഷിയിലെ വെണ്ട കായ്ക്കാൻ തുടങ്ങി.മണ്ണിര കമ്പോസ്റ്റ് ആണ് വളമായി നല്കുന്നത്.

മഹാ കവി കുമാരനാശാൻ ചരമദിനം - ജനുവരി 16

മഹാ കവി കുമാരനാശാൻ ചരമദിനം - ജനുവരി 16 
 മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ.
 1 ജനനം, ബാല്യം 

Tuesday, January 12, 2016

LSS-USS LIST FOR EXAMINATION

ഇന്ന് ദേശീയ യുവജന ദിനം

 സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ഇന്ന് രാജ്യം യുവജന ദിനമായി ആചരിക്കുന്നു 

വിവേകാനന്ദൻ
Swami Vivekananda-1893-09-signed.jpg
സ്വാമി വിവേകാനന്ദൻ ഷിക്കാഗോയിൽ (1893)
ജനനം 1863 ജനുവരി 12
കൊൽക്കത്ത, ബംഗാൾ
മരണം 1902 ജൂലൈ 4 (പ്രായം 39)
ബേലൂർ മഠം, കൊൽക്കത്ത
  ഗുരു ശ്രീരാമകൃഷ്ണ പരമഹംസൻ

സ്വാമി വിവേകാനന്ദൻ

Saturday, January 9, 2016

ഒയ്യാരത്ത് ചന്തുമേനോൻ‍- ജന്മദിനം ജനുവരി 9

ഒ . ചന്തുമേനോൻ 
മലയാളത്തിലെ ആദ്യത്തെ ലക്ഷണ‌യുക്തമായ നോവൽ എന്ന് വിശേഷിപ്പിക്കുന്ന ഇന്ദുലേഖയുടെ കർത്താവാണ് ഒയ്യാരത്ത് ചന്തുമേനോൻ‍. 
ഒറ്റ നോവൽ കൊണ്ടുതന്നെ മലയാളസാഹിത്യചരിത്രത്തിൽ സമുന്നതസ്ഥാനം വഹിക്കുന്നു അദ്ദേഹം. രണ്ടാമത്തെ നോവലായ ശാരദയും വായനക്കാരുടെയും നിരൂപകരുടെയും മുക്തകണ്ഠപ്രശംസയ്ക്ക് പാത്രമായി. ചന്തുമേനോൻ ശാരദയുടെ ഒന്നാംഭാഗമേ എഴുതാൻ സാധിച്ചുള്ളൂ.


ഉള്ളടക്കം

Wednesday, December 30, 2015

വീണ്ടും വിളവെടുപ്പ്





ഞങ്ങൾക്കാവശ്യമായ വിഭവങ്ങൾ ചിലത് 
ഞങ്ങൾ തന്നെ കൃഷി ചെയ്തുണ്ടാക്കുന്നു.
അഭിഷേകും അനന്തുവും വിളവെടുപ്പ് നടത്തുന്നു.

ഗൗതമബുദ്ധന്‍

Monday, December 28, 2015

ക്രിസ്മസിന് ശേഷം ...

ക്രിസ്മസിന് ശേഷം ...
ഇന്ന് പതിവ് അസ്സംബ്ലിയോടെ പ്രവർത്തനം ആരംഭിച്ചു. ക്ലാസ്സുകളിൽ ഉത്തരക്കടലാസ്സുകൾ പ്രദർശിപ്പിച്ചുതുടങ്ങി.
ഇന്ന് രണ്ടാം ക്ലാസ്സിൽ വന്നെത്തിയ ഹരൻ രതീഷും അഭിനേന്ദുവും

Friday, December 18, 2015

ക്രിസ്മസ് ആഘോഷം ഡിസംബർ 18 വെള്ളിയാഴ്ച 1.30 നു

 
പള്ളം ഗവ.യു.പി.സ്കൂളിലെ 
ക്രിസ്മസ് ആഘോഷം 
ഡിസംബർ 18 വെള്ളിയാഴ്ച 1.30 നു നടത്തപ്പെട്ടു.


Friday, December 11, 2015

അന്തരിച്ചു.

.....അന്തരിച്ചു.
പള്ളം ഗവ.യു.പി.സ്കൂളിലെ മുൻ അധ്യാപികയായിരുന്ന പനച്ചിക്കാട് സുനിൽ നിവാസിൽ ദേവയാനി ടീച്ചർ(73) സ്വവസതിയിൽ അന്തരിച്ചു.
സംസ്കാരം ഇന്ന് 2 മണിക്ക്. 
പ്രിയപ്പെട്ട ടീച്ചർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു .
(വീട് പനച്ചിക്കാട് ക്ഷേത്രത്തിനു സമീപം.)

Tuesday, December 8, 2015

2nd Term Examination Starts on 10.12.2015

രണ്ടാം ടേം പരീക്ഷ ഡിസംബർ 10 നു തുടങ്ങും.
രണ്ടാം ഘട്ടം പാഠപ്പുസ്തകങ്ങൾ മുഴുവനും വിതരണം ചെയ്തു.

Tuesday, December 1, 2015

ഇനി കൊതുകിനേ പിടിക്കാം

ഇനി കൊതുകിനേ പിടിക്കാം
ആവശ്യമുള്ള സാധനങ്ങള്
രണ്ടുലിറ്റര്‍ ബോട്ടില്,
അമ്പതു ഗ്രാം പഞ്ചസാര,
ഒരു ടേബിള് സ്പൂണ്‍ യീസ്റ്റ്,
മൂന്ന് ഗ്ലാസ് വെള്ളം.

ആദ്യമായി ഒരു പാത്രത്തില്‍ പഞ്ചസാര ഇട്ടു അടുപ്പില് വച്ച് ബ്രൌണ്‍ നിറമാകുന്നതുവരെ വറക്കുക ,അതിലേക്കു ഒരുഗ്ലാസ് വെള്ളം ഒഴിച്ച് പഞ്ചസാര മുഴുവന്‍ അലിയുന്നത് വരെ ഇളക്കുക,അടുപ്പില്‍ നിന്നും വാങ്ങുക,ലായനിയിലെക്ക് രണ്ടു ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് തണുപ്പിക്കുക,ഒരു സ്പൂണ് യീസ്റ്റ് ലായനിയില് ചേര്ത്തിളക്കുക,ചിത്രത്തിലെ പോലെ കുപ്പി കട്ട് ചെയ്യുക,

കട്ട് ചെയ്ത ഭാഗം തലകീഴായി കുപ്പിക്കുള്ളിലേക്ക് ടൈറ്റായി ഇറക്കുക.വശങ്ങള് ‍ ലീക്ക് വരാത്ത വിധം സെല്ലോ ടേപ്പ് ഒട്ടിക്കുക,
(ചിത്രത്തില് കറുത്തനിരത്തില് ‍ കാണാം ) ലായനി കുപ്പിയിലേക്ക് ഒഴിക്കുക .കുപ്പി കുട്ടികള് കൈകാര്യം ചെയ്യാനാകാത്ത ഇടങ്ങളില് വയ്ക്കുക,ഈ ലായനി മണിക്കൂറുകള്ക്കകം കാര്ബണ് ഡയോക്സൈഡ് പുറപ്പെടുവിക്കാനാരംഭിക്കും ,കാര്ബണ്ഡൈ ഓക്സൈഡ്
ഗന്ധം മനുഷ്യ സാമീപ്യമെന്നു ധരിക്കുന്ന കൊതുകുകള് ഇടുങ്ങിയ കുപ്പിക്കഴുത്തിലൂടെ അകത്തേക്ക് കടന്നു ട്രാപ്പില് പെട്ട് നശിക്കും ഓരോ മാസം കൂടുമ്പോഴും ലായനി മാറ്റുന്നത് ഫലപ്രദമെന്നു കാണുന്നു. ഇതുപോലുള്ള കുപ്പികള് പലതുണ്ടാക്കി പരിസരങ്ങളില് വയ്ക്കുക. കൊതുകിനെ പാടേ തുരത്താം..

കടപ്പാട് - റോയ് കെ.ഗോപാൽ,കായംകുളം [ഫെയ്സ് ബുക്ക് സുഹൃത്ത് ]

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS