School Established:1912 ---- E-mail :gupspallom1@gmail.com --- Contact No.0481-24 36 106 ( Smt.Sobhana T.P.,Headmistress: 9495712327) Govt.U.P.School Pallom/ Coordinates 9.5253° N, 76.5143° E Blog Designed And Created By :Johnson Daniel (Former HM) (2013-2022)
“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല”
~എം.കെ. ഗാന്ധി
Friday, July 26, 2019
ഇന്ന് കാർഗിൽ വിജയദിനം ആചരിച്ചു.
ഇന്ന് കാർഗിൽ വിജയദിനം
പള്ളം ഗവ.യു.പി.സ്‌കൂളിൽ ഇന്ന് കാർഗിൽ വിജയദിനം ആചരിച്ചു. രാജ്യത്തിന്റെ അതിർത്തി കാക്കുന്നവരും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവരുമായ വീരജവാന്മാരെ അനുസ്മരിച്ചു.
കുമാരി.കൃഷ്‌ണേന്ദു കെ.എസ്സ് -- കാർഗിൽ ദിനപ്രഭാഷണം (ഇംഗ്ലീഷ്)
കുമാരി.കെ.എസ് .സബീന കാർഗിൽ ദിനപ്രഭാഷണം നിർവഹിക്കുന്നു.
- Vijay Diwas (India)
- Victory Day in other countries
- Kargil War
- Operation Vijay
- Operation Safed Sagar
- Pokhran-II and List of nuclear weapons tests of Pakistan
- Dras War Memorial
പാക്കിൽ സംക്രമ വാണിഭം പതിവുപോലെ
പാക്കിൽ സംക്രമ വാണിഭം പതിവുപോലെ കർക്കിടകം ഒന്നിന് തന്നെ തുടങ്ങി. ഐതിഹ്യത്തിലെ പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്ന വരരുചി-പഞ്ചമി ദമ്പതികളുടെ മക്കളിൽ രണ്ടാമനായ പാക്കനാരെ ചുറ്റിപ്പറ്റിയുള്ള ചരിത്രമാണ് പാക്കിൽ സംക്രമ വാണിഭത്തിന്റെ അടിസ്ഥാനം.ഒരുമാസത്തോളം ഈ കമ്പോളം ഇവിടെയുണ്ടാകും. പാക്കിൽ സംക്രമവാണിഭം എന്നാണീ കമ്പോളം അറിയപ്പെടുന്നത്. പേരൂരിനടുത്തുള്ള സംക്രാന്തിയിലാണ് ഈ കമ്പോളം മിഥുനമാസത്തിൽ തുടങ്ങുന്നത്.അത് കർക്കിടകം ഒന്നിന് പാക്കിൽ ക്ഷേത്രമൈതാനിയിലേക്കു സംക്രമിക്കുന്നു. അതിനാൽ സംക്രമവാണിഭം എന്നറിയപ്പെടുന്നു. പള്ളം ഗവ.യു.പി.സ്‌കൂളിലെ കർക്കിടകമാസത്തിലെ ആദ്യ പഠനയാത്ര ഇവിടേയ്ക്കാണ് നടത്താറുള്ളത്.
കൂടുതൽ വിവരങ്ങൾക്കായി ലിങ്ക് അമർത്തുക. "Link"
പല വിദ്യാലയങ്ങളും മലയാളപ്പഴമയുടെ അനുഭവത്തിലെ ഈ തുറന്ന കമ്പോളം കാണാനും ചരിത്രവസ്തുതകൾ അന്വേഷിച്ചറിയാനും ദൂരദേശങ്ങളിൽനിന്നും ഈ സ്ഥലത്ത് ഈ കാലത്തു എത്തുന്നുണ്ട്.
കോട്ടയം ജില്ലയിൽ പള്ളം പ്രദേശത്തിനടുത്താണ് ഈ സ്ഥലം.
തെക്കുനിന്നും റോഡുമാർഗം എം സി റോഡിലൂടെ വരുമ്പോൾ ചിങ്ങവനത്തുനിന്നും ഒന്നര കിലോമീറ്റർ അകലത്തിൽ മാവിളങ്ങ് കവലയിൽ വലത്തേക്ക് റോഡിലൂടെ വീണ്ടും ഒരുകിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.
വടക്കുനിന്നും റോഡുമാർഗ്ഗം വരുമ്പോൾ കോട്ടയം ടൗണിൽനിന്നും ഏഴു കിലോമീറ്റർ തെക്കാണ് പാക്കിൽ സംക്രമവാണിഭ സ്ഥലം.(കോട്ടയം - പാക്കിൽ റൂട്ട് ).
MC റോഡിലൂടെ ബോർമ്മക്കവലയിലെത്തി ഇടത്തേക്ക് തിരിഞ്ഞു അരക്കിലോമീറ്റർ യാത്രചെയ്താൽ പാക്കിൽ സംക്രമവാണിഭ സ്ഥലത്തെത്താം.
MC റോഡിലൂടെ ബോർമ്മക്കവലയിലെത്തി ഇടത്തേക്ക് തിരിഞ്ഞു അരക്കിലോമീറ്റർ യാത്രചെയ്താൽ പാക്കിൽ സംക്രമവാണിഭ സ്ഥലത്തെത്താം.
കിഴക്കുനിന്നും വരുമ്പോൾ മണർകാട് വഴി പുതുപ്പള്ളിയിൽനിന്നും പനച്ചിക്കാട് വഴിയോ കൊല്ലാട് വഴിയോ കഞ്ഞിക്കുഴിയിൽ നിന്നും കൊല്ലാട് വഴിയോ പാക്കിൽ വാണിഭസ്ഥലത്ത് എത്താം.
Thursday, July 25, 2019
Wednesday, July 24, 2019
അക്ഷരമുറ്റം --ഇന്ന് ഉദ്‌ഘാടനം നടത്തി
ദേശാഭിമാനി - അക്ഷരമുറ്റം --ഇന്ന് ഉദ്‌ഘാടനം നടത്തി
പള്ളം ഗവ.യു.പി.സ്‌കൂളിൽ ഇന്ന് ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയുടെ ഉദ്‌ഘാടനം നാട്ടകം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ.ടി.കെ. രാജൻ നിർവഹിച്ചു.
ഈശ്വരപ്രാത്ഥന
ഈശ്വരപ്രാത്ഥന
സ്വാഗതം
ജോൺസൻ ഡാനിയേൽ (ഹെഡ്മാസ്റ്റർ)
മുഖ്യപ്രഭാഷണം
സാബു (ദേശാഭിമാനി)
ശ്രീ ജലധരൻ (സെക്രട്ടറി )
നാട്ടകം മത്സ്യ വിപണന സഹകരണ സംഘം
ഹെഡ്മാസ്റ്റർക്ക് ദേശാഭിമാനി ദിനപ്പത്രം കൈമാറി ഉദ്ഘാടനം നിർവഹിക്കുന്നു.
പതിവ് പോലെ നാട്ടകം മത്സ്യ വിപണന സഹകരണ സംഘമാണ് ഈ വർഷവും വിദ്യാലയത്തിലേക്കുള്ള ദേശാഭിമാനിപ്പത്രങ്ങൾ സ്പോൺസർ ചെയ്യുന്നത്. ഈ സ്‌കൂളിലെ പൂർവ്വവിദ്യാർഥി കൂടിയായ ശ്രീ.അജിത്ത് (സംഘം പ്രസിഡന്റ്), ശ്രീ. സാബു (ദേശാഭിമാനി എഡിറ്റോറിയൽ ബോർഡ് അംഗം), ശ്രീ.ജലധരൻ (സംഘം സെക്രട്ടറി) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ശ്രീ.ജോൺസൻ ഡാനിയേൽ സ്വാഗതവും സ്‌കൂൾ ലീഡർ കുമാരി അയന വി. കൃതജ്ഞതയും പറഞ്ഞു. മികച്ച പത്രവായനക്കാർക്കു എല്ലാവർഷവും നാട്ടകം മത്സ്യ വിപണന സഹകരണസംഘം മികച്ച സമ്മാനങ്ങൾ നൽകുന്നുമുണ്ട്.Tuesday, July 23, 2019
വീണ്ടും വെള്ളപ്പൊക്കം
കനത്തമഴ .... വീണ്ടും വെള്ളപ്പൊക്കം
പള്ളം പടിഞ്ഞാറൻ മേഖലയെ മഴ വീണ്ടും വെള്ളത്തിലാഴ്ത്തി.
പല കുട്ടികളുടെയും വീടുകൾ വെള്ളത്തിൽ മുങ്ങിത്തുടങ്ങി..
കരപ്രദേശത്തും വെള്ളംകയറിത്തുടങ്ങി
മത്സ്യത്തൊഴിലാളികൾ ജോലികഴിഞ്ഞു കായലിൽനിന്നും തിരികെ വന്നപ്പോൾ
കുട്ടികളെ സ്കൂളിലയച്ചശേഷം വീട്ടിലേയ്ക്കു മടങ്ങുന്ന മാതാവ്
മത്സ്യത്തൊഴിലാളികൾ
Subscribe to:
Posts (Atom)
School Protection Committee 2021
Members